പത്തനംതിട്ട : പത്തനംതിട്ട ആറന്മുളയിൽ ക്യാൻസർ രോഗിയായ അമ്മയെയും മകളെയും അയൽവാസികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. പന്നിവേലിച്ചിറ ഓന്തേക്കാട് സ്വദേശിയായ രമണിക്കും മകൾ സൗമ്യക്കും നേരെയാണ് ആക്രമണമുണ്ടായത്. മർദ്ദനത്തിൽ പരിക്കേറ്റ അമ്മയും മകളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
രമണിയുടെ കുടുംബവും അയൽവാസികളും തമ്മിൽ വർഷങ്ങളായി തുടരുന്ന അതിർത്തി തർക്കത്തെ ചൊല്ലിയാണ് അതിക്രമം നടന്നത്. അയൽവാസിയായ ഓമനയും ബന്ധുക്കളുമടങ്ങുന്നവർ സംഘം ചേർന്ന് ക്യാൻസർ രോഗിയായ രമണിയുടെ വീട്ടിലെത്തി മർദ്ദിച്ചതായാണ് പരാതി. രോഗിയായിരുന്ന ഓമനയുടെ ഭർത്താവ് മരിക്കാനിടയായത് രമണി മന്ത്രവാദം നടത്തിയത് മൂലമാണെന്ന് ആരോപിച്ചും മർദ്ദിച്ചുവെന്ന് പരാതിക്കാർ പറഞ്ഞു.
തിങ്കളാഴ്ച രാത്രി നടന്ന സംഘം ചേർന്നുള്ള ആക്രമണത്തിനിടെ രമണി വീട്ടിലെ അരിവാളെടുത്ത് വീശി. ഇതിനിടെ അക്രമി സംഘത്തിലുൾപ്പെട്ട ഓമനയുടെ കൈക്ക് മുറിവേറ്റു. ഇതോടെ പ്രദേശവാസികള്‍ ചേർന്നാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ രമണിയും സൗമ്യയും പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഓമന കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയിരിക്കുകയാണ്. ഇരു സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്തതായി ആറന്മുള പോലീസ് പറഞ്ഞു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.