റാന്നി: രണ്ടു കണ്ണുകള്‍ക്കും കാഴ്ച നശിക്കുന്ന രോഗത്താല്‍ വലയുന്ന വിദ്യാര്‍ത്ഥിനി സുമനസുകളുടെ സഹായം തേടുന്നു. റാന്നി എസ് സി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അടിച്ചിപ്പുഴ പുന്നൂർ വീട്ടിൽ പരേതനായ ബിജുവിന്റെയും, ആശയുടെയും മകൾ അഞ്ജലി ബിജു (17)വാണ് കാരുണ്ണ്യമുള്ളവരുടെ കനിവ് തേടുന്നത്. കണ്ണുകൾക്ക് രണ്ടും കാഴ്ച നശിക്കുന്ന രോഗമാണ് കുട്ടിക്ക് . ഒരു ഓപ്പറേഷൻ നടത്തി ഏങ്കിലും കാഴ്ച കുറയുന്നു എന്നതാണ് മെഡിക്കൽ റിപ്പോർട്ട് പറയുന്നത്. ശ്രീധരീയം കണ്ണാശുപത്രി ചികിത്സ ഏല്‍ക്കുകയും,കാഴ്ച്ച തിരികെ ലഭിക്കും എന്നും പറഞ്ഞിട്ടുണ്ട്.എന്നാല്‍ ചികിത്സയുടെ 75% തുക മാത്രമെ സൗജന്യമായി ചെയ്യുവാന്‍ ആശുപത്രിക്ക് കഴിയു.ബാക്കി 25% തുക കണ്ടെത്താന്‍ നിര്‍ധനരായ കുടുംബത്തിന് കഴിയുകയില്ല.
ആശയുടെ ഭർത്താവിന്റെ മരണത്തോടെ രണ്ട് കുട്ടികളുമായി ബുദ്ധിമുട്ടി ജീവിക്കുകയാണ് ആശ. കുട്ടിയുടെ ചികിത്സക്ക് അടിയന്തരമായി ഒരു ലക്ഷം രൂപയുടെ ആവശ്യമാണ് ഇപ്പോൾ ഉള്ളത്.കൂടാതെ ആറു മാസത്തെ ചികിത്സയ്ക്കും, മറ്റ് ആവശ്യങ്ങള്‍ക്കും പണം വേണം.ഇതിനായി കാരുണ്യമുള്ളവരുടെ മുന്നില്‍ കൈനീട്ടുകയാണ് ഈ കുടുംബം. ഇവരുടെ ബാങ്ക് അകൗണ്ട് നമ്പർ, ഫെഡറല്‍ ബാങ്ക്. അത്തിക്കയം ശാഖ അക്കൗണ്ട് നമ്പര്‍ 12470100107482, ഐ.എഫ്.എസ്.സി കോഡ് FDRL0001247,ഗൂഗിള്‍ പേ നമ്പര്‍ 9656082733.