പത്തനംതിട്ട : ചട്ടവിരുദ്ധമായി ആറാം ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിച്ച് എൻ ടി യു. വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ചും മുസ്ലീം കലണ്ടർ പ്രകാരമുള്ള വിദ്യാലയങ്ങളെ ഒഴിവാക്കിയുമാണ് സർക്കാർ അക്കാഡമിക് കലണ്ടർ പ്രഖ്യാപിച്ചിരിക്കുന്നത്. അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന ഇടത് സർക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിൽ ആണ് അധ്യാപക സമൂഹം. ഇതിനെതിരെ ഇടത് അദ്ധ്യാപക സംഘടനകൾ മൗനത്തിൽ ആണ്. സർക്കാരിന്റെ ഇത്തരം നടപടികൾക്ക് കുടപിടിക്കുകയാണ് ഇവർ ചെയ്യുന്നത്.
സംസ്ഥാനമൊട്ടാകെ നടക്കുന്ന ക്ലസ്റ്റർ ബഹിഷ്കരണം പത്തനംതിട്ട ജില്ലയിലെ ക്ലസ്റ്റർ കേന്ദ്രങ്ങൾ ആയ പത്തനംതിട്ട മാർത്തോമാ ഹയർസെക്കന്ററി സ്കൂളിൽ ജില്ലാ അദ്ധ്യക്ഷ അനിത ജി നായർ അക്കാദമിക് കലണ്ടർ കത്തിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ പ്രതിഷേധം സംസ്ഥാന സമിതി അംഗം എസ്. ഗിരിജ ദേവി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിജി. സനൽ കുമാർ, ബി. മനോജ്, ജ്യോതി. ജി. നായർ, വിഭു നാരായൺ, ഡോ. ഹരിലാൽ എന്നിവർ സംസാരിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.