കുവൈത്ത് സിറ്റി : മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണമടഞ്ഞു. കാസർഗോഡ് നീലേശ്വരം കോട്ടപ്പുറം സ്വദേശി മൂലക്കത്ത് അബ്ദുള്ളയാണു(44) അദാൻ ആശുപത്രിയിൽ മരണമടഞ്ഞത് . ഉമ്മുൽ അൽ ഹൈമനിൽ സ്വന്തമായി റെസ്റ്റോറന്റ് നടത്തി വരികയായിരുന്നു. മുസ്ലിം ലീഗ് നേതവ് എ. ഹമീദ് ഹാജിയുടെ ജാമാതാവാണ് പരേതൻ. ഭാര്യ ജസീറ. മക്കൾ: ജുമൈന, ഫാതിഹ് , ഫർദ്ദീൻ .എൽ.ബി.മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ബീഫാതിമയുടെയും മകനാണ് . നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് കുവൈറ്റില്‍ മരണമടഞ്ഞു
RECENT NEWS
Advertisment