തോട്ടപ്പുഴശ്ശേരി : തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും തോട്ടപ്പുഴശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണ രോഗികൾക്കായുള്ള സൗജന്യ ക്ഷയ രോഗ നിർണയ പരിപാടി ജീവശ്വാസം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. പഞ്ചായത്തിലെ മുഴുവൻ കിടപ്പുരോഗികളുടെയും ക്ഷയരോഗനിർണയത്തിനായി കഫം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി ശേഖരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും തുടർന്ന് ഹബ്ബ് ആൻഡ് സ്പോക്ക് സംവിധാനത്തിലൂടെ കാഞ്ഞീറ്റുകര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും അവിടെ നിന്ന് ജില്ലാ ടിബി സെന്റർ കോഴഞ്ചേരിയിലേക്ക് കൈമാറുകയും ചെയ്യും. ഈ പദ്ധതി പഞ്ചായത്തിലെ പരമാവധി ആളുകളും പ്രയോജനപ്പെടുത്തണമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വിമിത മുരളി അറിയിച്ചു. യോഗത്തില്‍ ഹെൽത്ത് സൂപ്പർവൈസർ അനിൽകുമാർ, പിആര്‍ഒ സിന്റി ജോൺ, ഹെൽത്ത് ഇൻസ്പെക്ടർ ശിവകുമാരി, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് രമ ഭായ് എന്നിവർ ആശംസ അർപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1