തിരുവനന്തപുരം : സംസ്ഥാനത്ത് കൈക്കൂലി പണം വാങ്ങുന്നതിനിടെ കഴിഞ്ഞ വര്‍ഷം 47 കേസുകളിലായി പിടിയിലായത് 56 ഉദ്യോഗസ്ഥര്‍. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കിയിരുന്നു. ഇവരെ നിരന്തരമായി നിരീക്ഷിച്ചാണ് കൈക്കൂലി നല്‍കുന്ന സമയത്ത് പിടികൂടിയത്. കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിലര്‍ വിജിലന്‍സിന് പരാതി നല്‍കുകയും ചെയ്തതിരുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ പിടിയിലായത് റവന്യൂവകുപ്പിലാണ്. 20 ഉദ്യോഗസ്ഥരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടിയത്. തദ്ദേശവകുപ്പില്‍ 15 ഉം ഉദ്യോഗസ്ഥരാണ് പിടിയിലായത്. റവന്യൂ, പോലീസ്, ഇറിഗേഷന്‍, രജിസ്ട്രേഷന്‍, സഹകരണം തുടങ്ങി മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൈക്കൂലി കേസില്‍ പിടിയിലായി. 2020ല്‍ 30 കേസുകളായി 34 ഉദ്യോഗസ്ഥരാണ് പിടിയിലായത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.