കൊച്ചി : കൈക്കൂലി വിവാദത്തില്‍ അഡ്വ.സൈബി ജോസ് അഭിഭാഷക അസോ. പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സെക്രട്ടറിക്ക് സൈബി രാജിക്കത്തുനല്‍കി. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തനിക്കെതിരെ ഗൂഢാലോചനയെന്ന് സൈബി പറയുന്നു. ഇതിനിടെ ജഡ്ജിക്ക് കൈക്കൂലി നൽകാൻ എന്ന പേരിൽ അഭിഭാഷകൻ പണം കൈപ്പറ്റിയെന്ന കേസിൽ സിനിമ നിർമാതാവിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. തിങ്കളാഴ്ചയാണ് നിർമാതാവിനെയും ഭാര്യയെയും അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
കേസിൽ ജാമ്യം ലഭിക്കാനായി ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന വ്യാജേന അഡ്വ. സൈബി ജോസ് നിർമാതാവിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. ഈ കേസിലെ പ്രധാന കണ്ണിയാണ് സിനിമാ നിർമാതാവ്. കേസിലെ പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി നിർമാതാവിൽ നിന്നും നേരത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ മൊഴിയെടുത്തിരുന്നു. കേസിൽ ഹൈക്കോടതി വിജിലൻസിന് മൊഴി നൽകിയ അഭിഭാഷകരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.