കോട്ടയം : എരുമക്കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്താൻ ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയ മൃഗഡോക്ടർ അറസ്റ്റിൽ. കോട്ടയം പനച്ചിക്കാട് മൃഗാശുപത്രിയിലെ ഡോക്ടർ ജിഷയെ ആണ് വിജിലൻസ് പിടിയിലായത്. എരുമക്കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്താൻ 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടര്‍ പിടിയിലാകുന്നത്. പനച്ചിക്കാട് കുഴിമറ്റത്തുള്ള വിദേശ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് എരുമകുട്ടി ചത്തത്.
ഇതിന്‍റെ പോസ്റ്റുമാര്‍ട്ടം നടത്തിയതിന്‍റെ ഫീസെന്ന് പറഞ്ഞാണ് ഡോക്ടര്‍ കൈക്കൂലി വാങ്ങിയത്. പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ ഫാമില്‍ വളര്‍ത്തുന്ന മൃഗങ്ങളെ പരിശോധിച്ച് പ്രതിരോധ കുത്തിവെയ്പുകള്‍ എടുക്കുന്നതിനായി ഡോക്ടര്‍ ഫീസെന്ന പേരില്‍ 500 രൂപ വീതം വാങ്ങിയിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പലതവണ ഇത്തരത്തില്‍ പണം വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു. കഴിഞ്ഞ മാസം അവസാനമാണ് പരാതിക്കാരന്റെ ഫാമിൽ വളർത്തിയിരുന്ന എരുമക്കുട്ടി ചത്തുപോയത്.
തുടർന്ന് മരണ കാരണം അറിയുന്നതിന് എരുമക്കുട്ടിയെ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് ഡോക്ടറുടെ സേവനം കിട്ടുന്നതിനായി ഡോ. ജിഷ.കെ ജെയിംസിന്‍റെ ഫോണിലേക്ക് വിളിക്കുകയും അന്നേ ദിവസം തന്നെ ഡോക്ടർ ഫാമിലെത്തി എരുമക്കുട്ടിയെ പോസ്റ്റുമോർട്ടം ചെയ്യുകയും ഫീസായി 1000/- രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കൈയ്യിൽ ഒറ്റ പൈസ പോലുമില്ലെന്നും അടുത്ത ദിവസം കൊണ്ട് തരാമെന്നും പരാതിക്കാരൻ അറിയിക്കുകയും ഡോക്ടർ സമ്മതിക്കുകയും ചെയ്തു.
തുടർന്ന് ഫാം ഉടമ വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിന് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി. ഇതിന് പിന്നാലെ വിജിലൻസ് കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവികുമാറിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പനച്ചിക്കാട് ഗവ.ആശുപത്രിയിൽ വെച്ച് പരാതിക്കാരനിൽ നിന്നും 1000/- രൂപ കൈക്കൂലി വാങ്ങിയ ഡോ.ജിഷ.കെ.ജെയിംസിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.