അടൂര്‍ : അടുത്തിടെ ഉദ്‌ഘാടനം കഴിഞ്ഞ ചെട്ടിയാരഴികത്ത് പാലത്തിലൂടെയുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തലാക്കി. ഇതോടെ മണ്ണടി മേഖലയില്‍ യാത്രാക്ലേശം രൂക്ഷമായി. മണ്ണടി നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പാലം യാഥാര്‍ത്ഥ്യമായത്. ഇതോടെ പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ കെ.എസ്.ആര്‍ ടി.സി സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നതിന്റെ അടിസ്‌ഥാനത്തില്‍ മാര്‍ച്ച് 11 മുതല്‍ കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും രണ്ട് ബസുകള്‍ അടൂരേക്ക് സര്‍വീസാരംഭിച്ചു. കൊട്ടാരക്കരയില്‍ നിന്ന് രാവിലെ 6.30 ന് ആരംഭിച്ച് ചെട്ടിയാരഴികത്ത് പാലം വഴി ഭരണിക്കാവിലേക്കും രാവിലെ 7.30 ന് കൊട്ടാരക്കരയില്‍ നിന്നും ആരംഭിച്ച് പാലം വഴി അടൂരേക്കുമായിരുന്നു തുടക്ക സര്‍വീസുകള്‍.
ഭരണിക്കാവിലേക്കുള്ള ട്രിപ്പില്‍ വരുമാനം കുറവായതിനാല്‍ അതു കൂടി അടൂരേക്ക് സര്‍വീസിനയച്ചു. ഇവിടെയും കാര്യമായ വരുമാനം കിട്ടാതായതോടെ കഴിഞ്ഞ ഞായറാഴ്‌ച മുതല്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വെയ്‌ക്കുകയായിരുന്നു. കൊട്ടാരക്കരയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമാണ് മണ്ണടി വഴി അടൂരേക്ക്. ഒരു ദിവസം 4000 മുതല്‍ 5000 രൂപ വരെ മാത്രമായിരുന്നു വരുമാനം. പതിനായിരം രൂപയെങ്കിലും കളക്ഷന്‍ ലഭിച്ചെങ്കിലേ നഷ്‌ടമില്ലാതെ ഇതു വഴി ബസ് ഓടിക്കാന്‍ കഴിയൂ. ബസ് ജീവനക്കാരുടെ ശമ്പളം, ഡീസല്‍ ചെലവ് എന്നിവയും പാര്‍ട്‌സുകളുടെ തേയ്‌മാനവും ഒക്കെ പരിശോധിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് അമ്പേ പരാജയമായിരുന്നു ഈ സര്‍വീസ് എന്ന് പറയാം.
കെ.എസ്.ആര്‍.ടി.സി ബസു കളുടെ മുന്‍പില്‍ അടൂരില്‍ നിന്ന് മണ്ണിടിക്കും തിരിച്ചും സമയക്രമം പാലിക്കാതെ സ്വകാര്യ ബസ് ഓടുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി അധികൃതരും നാട്ടുകാരും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഗ്രാമപ്രദേശത്ത് കൂടി സര്‍വീസ് നടത്തിയ ബസ് പ്രദേശവാസികള്‍ക്ക് ഒരനുഗ്രഹമായിരുന്നു. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തലാക്കാന്‍ സ്വകാര്യ ബസ് ലോബി ശ്രമിച്ചതിന്റെ പരിണിത ഫലമാണ് സര്‍വീസ് മുടങ്ങാന്‍ ഇടയാക്കിയത്. സ്വകാര്യ ബസ് സമയക്രമം പാലിച്ചും അനുവദിച്ച റൂട്ടിന് അനുസരിച്ചും സര്‍വീസ് നടത്തിയിരുന്നെങ്കില്‍ രണ്ടു ബസുകളും മുടക്കമില്ലാതെ ഓടുമായിരുന്നു. ഇത് നാട്ടുകാര്‍ക്ക് ഏറെ പ്രയോജനകരവുമായിരുന്നു. വെള്ളക്കുളങ്ങര, ചൂരക്കോട്, ബദാംമുക്ക്, മുടിപ്പുര, മണ്ണടി, മണ്ണടി താഴത്ത് പ്രദേശ ത്തുള്ളവര്‍ക്ക് കൊട്ടാരക്കര ഭാഗത്തേക്ക് പോകാനുള്ള പ്രധാനമാര്‍ഗമായിരുന്നു.