ദില്ലി: ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തുന്ന ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍. പ്രതിഷേധിക്കുന്ന താരങ്ങള്‍ക്ക് പണം ലഭിക്കുന്നുണ്ടെന്ന് ബ്രിജ് ഭൂഷണ്‍ ആരോപിച്ചു. ബിജെപിയാണ് പ്രതിഷേധക്കാരുടെ ഉന്നമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. തുക്കഡെ തുക്കഡെ ഗ്യാങ്, ഹഹീന്‍ ബാഗ്, കര്‍ഷക സമര സംഘങ്ങളാണ് താരങ്ങളുടെ സമരത്തിന് പിന്നില്‍. ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങള്‍ തമ്മില്‍ ഉള്ള ഭിന്നതയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. ഷഹീന്‍ ബാഗ് പോലെ സമരം മാറുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. അതേസമയം ഗുസ്തിക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി കായികരംഗത്തെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണെന്ന്് ബ്രിജ് ഭൂഷണ്‍ ആരോപിച്ചിരുന്നു.
താന്‍ തൂക്കിലേറ്റപ്പെടാന്‍ തയ്യാറാണെന്നും എന്നാല്‍ ഗുസ്തി പ്രവര്‍ത്തനം നിര്‍ത്തരുതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ”കഴിഞ്ഞ നാല് മാസമായി എല്ലാ ഗുസ്തി പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്. എന്നെ തൂക്കിക്കൊല്ലാന്‍ ഞാന്‍ പറയുന്നു, എന്നാല്‍ ഗുസ്തി പ്രവര്‍ത്തനം നിര്‍ത്തരുത്; കുട്ടികളുടെ ഭാവിയുമായി കളിക്കരുത് ”ബ്രിജ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്ത് ഫെഡറേഷനില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയാണ്.