പത്തനംതിട്ട : നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ വര്‍ഗീയ പ്രീണത്തിനും ജനാധിപത്യ ധ്വംസന നടപടികള്‍ക്കും എതിരായി ഇന്‍ഡ്യയിലെ ജനങ്ങള്‍ നല്‍കിയ താക്കീതാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യാ മുന്നണിയുടെ തിളക്കമാര്‍ന്ന വിജയമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ നിന്നും വിജയം വരിച്ച ആന്‍റോ ആന്‍റണിയുടെ ജില്ലയിലെ സ്വീകരണ പരിപാടിക്ക് തുടക്കം കുറിച്ച് മൈലപ്രയില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും വിലക്കയറ്റവും ജനങ്ങളില്‍ സൃഷ്ടിച്ച അവമതിപ്പ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതാണ് പത്തനംതിട്ടയിലടക്കം യു.ഡി.എഫ് സംസ്ഥാനത്ത് നേടിയ വന്‍ വിജയമെന്ന് അദ്ദേഹം പറഞ്ഞു. ആന്‍റോ ആന്‍റണിയുടെ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയം ജില്ലയിലെ കോണ്‍ഗ്രസും യു.ഡി.എഫും തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് തെളിയിക്കുന്നതാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
സ്വീകരണ സമ്മേളനത്തില്‍ യു.ഡി.എഫ് കോന്നി നിയോജക മണ്ഡലം ചെയര്‍മാന്‍ എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. എന്‍. ഷൈലജ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, നിയോജക മണ്ഡലം കണ്‍വീനര്‍ ഉമ്മന്‍ വടക്കേടത്ത്, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടക്കാട്, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ ആര്‍. ദേവകുമാര്‍, ദിനാമ്മ റോയി, മണ്ഡലം പ്രസിഡന്‍റ് വില്‍സണ്‍ തുണ്ടിയത്ത്, ജെയിംസ് കീക്കരിക്കാട്, ശ്യാം. എസ്. കോന്നി, സിബി മൈലപ്ര, ടി.എച്ച്. സിറാജുദ്ദീന്‍, എന്നിവര്‍ പ്രസംഗിച്ചു.