കവിയൂർ : കോട്ടൂരിൽ നാഴിപ്പാറ ആനപ്പാറയ്ക്കൽ വീട്ടിൽ രാജ്മോഹനെ (47) വെട്ടിയ കേസിൽ സഹോദരങ്ങളെ തിരുവല്ല പോലീസ് അറസ്റ്റുചെയ്തു. ആനപ്പാറയ്ക്കൽ വീട്ടിൽ സുനീഷ് (38), അനീഷ് (34) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച മൂന്നുമണിയോടെ കണിയാമ്പാറയിൽ വെച്ച് എച്ച്.എസ്.ഒ. പി.എസ്.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണിവരെ പിടികൂടിയത്.
നാഴിപ്പാറയിൽ ഓട്ടോറിക്ഷ ഓടിച്ചുവന്നിരുന്ന രാജ്‌മോഹനെ വ്യാഴാഴ്ച രാവിലെയാണ് പ്രതികൾ ആക്രമിച്ചത്.
ഓട്ടോ തടഞ്ഞുനിർത്തി വടിവാൾ കൊണ്ട് കൈയും കാലും തലയും വെട്ടിയശേഷം ഓട്ടോയും അടിച്ചുതകർത്തതായി എസ്.ഐ.അനിൽ പറഞ്ഞു. ഇരുവരും രാജ്മോഹന്റെ ബന്ധുക്കളാണ്. ഇവരുടെ ബന്ധു ആനപ്പാറയ്ക്കലെ വീട്ടിൽ ബുധനാഴ്ച വിവാഹത്തെ തുടർന്ന് സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാജ്മോഹനുനേരെ നടന്ന ആക്രമണം. സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, നവീൻ, സന്തോഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.