കൊച്ചി ; ബ്രഹ്മപുരത്ത് തീയും പുകയും അണയ്ക്കാൻ 9 ദിവസമായി പണിപ്പെടുന്ന സഹോദരങ്ങൾക്ക് അഭിവാദ്യമെന്ന് സംവിധായകൻ വി എ ശ്രീകുമാർ. ബ്രഹ്മപുരത്തെ അഗ്നിബാധയുമായി ബന്ധപ്പെട്ട് സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ആണ് വൈറൽ ആവുന്നത്. തീ അണിയ്ക്കാനായി എത്തിച്ചേർന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ കുറിച്ചുള്ളതാണ് പോസ്റ്റ്.എത്രയും വേഗം ഏറ്റവും വിജയകരമായി ദൗത്യം പൂർത്തീകരിക്കാൻ നിങ്ങൾക്ക് കഴിയട്ടേയെന്ന് പ്രാർത്ഥിക്കുന്നു.
”ബ്രഹ്മപുരത്ത് തീയും പുകയും അണയ്ക്കാൻ 9 ദിവസമായി പണിപ്പെടുന്ന സഹോദരങ്ങൾക്ക് അഭിവാദ്യം. എത്രയും വേഗം ഏറ്റവും വിജയകരമായി ദൗത്യം പൂർത്തീകരിക്കാൻ നിങ്ങൾക്ക് കഴിയട്ടേയെന്ന് പ്രാർത്ഥിക്കുന്നു. #ബ്രഹ്മപുരം #ജാഗ്രത”- സംവിധായകൻ വി എ ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കൊച്ചി അറിയിച്ചു.
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ വന്‍തോതില്‍ നിക്ഷേപിച്ചിട്ടുള്ള പല ഇനം പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുകയ്‌ക്കൊപ്പം ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള നിരവധി വാതകങ്ങളും ഇതില്‍ നിന്നും പുറത്തേയ്ക്ക് വമിക്കുന്നുണ്ട്. ഇവ അന്തരീക്ഷത്തില്‍ ലയിച്ച് ഏറെ ദൂരം വരെ സാന്നിധ്യം അനുഭവപ്പെടുന്ന സാഹചര്യമുണ്ട്.