ബെംഗളൂരു : കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ കൊച്ചുമകള്‍ മരിച്ച നിലയില്‍. സൗന്ദര്യ നീരജ് ആണ് മരണപ്പെട്ടത്. വസന്ത്‌നഗറിലെ ഫ്‌ളാറ്റില്‍ ആണ് സൗന്ദര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഡോക്ടര്‍ ആയ സൗന്ദര്യ എംഎസ് രാമയ്യ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഡോ. നീരജ് ആണ് ഭര്‍ത്താവ്.
സൗന്ദര്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബൗറിംഗ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. സൗന്ദര്യയ്ക്കും നീരജിനും നാല് മാസം പ്രായമുളള കുഞ്ഞുണ്ട്. പ്രസവത്തിന് ശേഷം സൗന്ദര്യയ്ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.