ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടിയതായും തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം യെദ്യൂരപ്പ ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലുള്ളവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.