പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) ഇന്ത്യയിലെ വരിക്കാർക്ക് ആകർഷകമായ പ്ലാനുകൾ നൽകുന്നതിൽ ശ്രദ്ധ കൊടുക്കുന്നുണ്ട്. ഓരോ മാസവും വരിക്കാരുടെ എണ്ണം കുറഞ്ഞുവരുമ്പോഴും 4ജി നെറ്റ് വര്‍ക്ക് രാജ്യത്ത് എല്ലായിടത്തും എത്തിക്കാൻ പാടുപെടുമ്പോഴും പ്ലാനുകൾ നൽകുന്ന കാര്യത്തിൽ ബിഎസ്എൻഎൽ പിശുക്ക് കാണിച്ചിട്ടില്ല. കൂടുതൽ വാലിഡിറ്റിയും ഡാറ്റയും കുറഞ്ഞ വിലയ്ക്ക് നേടാവുന്ന മികച്ചൊരു പ്ലാനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഈ പ്ലാനാണ് നമ്മളിന്ന് നോക്കുന്നത്. ഉപയോക്താക്കൾക്ക് 150 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ നൽകുന്നു. ഈ പ്ലാൻ നേരത്തെ തന്നെയുള്ളതാണ്. എങ്കിലും പ്ലാനിന്‍റെ ആനുകൂല്യങ്ങളിൽ അടുത്തിടെ ബിഎസ്എൻഎൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ പ്ലാനിന് 397 രൂപയാണ് വില. ഇത്രയും കുറഞ്ഞ നിരക്കിൽ 150 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ മറ്റൊരു ടെലിക്കോം കമ്പനിയും നൽകുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
പ്ലാൻ വിശദമായി നോക്കാം ; മുകളിൽ സൂചിപ്പിച്ചത് പോലെ ബിഎസ്എൻഎൽ നൽകുന്ന 397 രൂപയുടെ പ്ലാൻ നേരത്തെ തന്നെയുള്ളതാണ്. അടുത്തിടെ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് ഇപ്പോൾ കുറച്ച് വാലിഡിറ്റി മാത്രമേ നൽകുന്നുള്ളു. 397 രൂപയുടെ പ്ലാനിലൂടെ നേരത്തെ 180 ദിവസത്തെ വാലിഡിറ്റിയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോൾ ഈ പ്ലാൻ 150 കലണ്ടർ ദിവസത്തെ വാലിഡിറ്റി മാത്രമേ നൽകുന്നുള്ളു. 30 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ വെട്ടിക്കുറച്ചിരിക്കുന്നത്.
ആനുകൂല്യങ്ങൾ ; ബിഎസ്എൻഎൽ 397 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ ലഭിക്കും.
വാലിഡിറ്റി പ്രധാനം ; 397 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ബിഎസ്എൻഎൽ വരിക്കാർക്ക് ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ഈ പ്ലാൻ റീചാർജ് ചെയ്ത് ആദ്യത്തെ 60 ദിവസത്തേക്കാണ് എസ്എംഎസ് ആനുകൂല്യം ലഭിക്കുക. വാലിഡിറ്റിക്ക് പ്രധാന്യം നൽകുന്ന ആളുകളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ പ്ലാനാണ് 397 രൂപയുടേത്.
മികച്ച പ്ലാൻ ; സ്വകാര്യ ടെലികോം കമ്പനികളിൽ നിന്നും ഇത്തരമൊരു പ്ലാൻ തിരഞ്ഞെടുക്കാൻ കൂടുതൽ പണം മുടക്കേണ്ടി വരും. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങൾക്ക് വോയിസ് കോളിങ് പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാം എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സിം കാർഡ് ആക്ടീവ് ആയി നിലനിർത്താൻ അധികം പണം മുടക്കേണ്ടതില്ല എന്നതാണ് ബിഎസ്എൻഎൽ പ്ലാനുകളുടെ പ്രത്യേകത.