ഡല്‍ഹി: പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രഭാവവും അയോധ്യയിലെ രാമക്ഷേത്രസ്വാധീനത്താല്‍ പടരുമെന്നുകരുതിയ ഹിന്ദുത്വവികാരവും ഉത്തര്‍പ്രദേശില്‍ വലിയ മുന്നേറ്റം പ്രതീക്ഷിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. വിലക്കയറ്റവും തൊഴിലില്ലായ്മയും അഗ്‌നിപഥ് പദ്ധതി നടത്തിപ്പിനെതിരായ വികാരവും വന്‍ അടിയൊഴുക്കായപ്പോള്‍ രാമക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസാബാദടക്കം കടപുഴകി. വാരാണസിയില്‍ മോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന ഇന്ത്യസഖ്യം വന്‍മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴുണ്ടായതിനേക്കാള്‍ വലിയൊരു ദുരന്തത്തില്‍നിന്ന് ബിജെപിയെ രക്ഷിച്ചത് മായാവതിയുടെ ബിഎസ്പിയാണെന്നാണ് വോട്ടുകണക്കുകള്‍ പുറത്ത് വരുമ്പോള്‍ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് ബിഎസ്പിക്ക് സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും എന്‍ഡിഎ കക്ഷികള്‍ വിജയിച്ച 16 മണ്ഡലങ്ങളില്‍ അവരുടെ ഭൂരിപക്ഷത്തിനേക്കാളും ഉയര്‍ന്ന വോട്ട് മായാവതി ഇറക്കിയ സ്ഥാനാര്‍ഥികള്‍ പിടിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.