Tuesday, April 22, 2025 5:52 pm

സി.എ. ജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പിന്‍വലിക്കണം : വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിലുള്ളത് അതീവ ഗുരുതര വിവരങ്ങളെന്ന് കേന്ദ്രമന്ത്രി വിമുരളീധരന്‍. ഫെഡറല്‍ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയെ സംസ്ഥാന സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ ഭരണഘടന അധികാരം സംസ്ഥാന സര്‍ക്കാര്‍ കവര്‍ന്നു. സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം നേരത്തെ ഉള്ളടക്കം പരസ്യമാക്കിയിരുന്നു. സഭാ ചട്ടങ്ങളും കീഴ് വഴക്കവും ധനമന്ത്രി തോമസ് ഐസക് ലംഘിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കരട് റിപ്പോര്‍ട്ട് എന്ന പേരില്‍ അന്തിമ റിപ്പോര്‍ട്ടാണ് അന്ന് ധനമന്ത്രി പുറത്ത് വിട്ടതെന്നും വി.മുരളിധരന്‍ ആരോപിച്ചു. കേരളത്തിലേത് കുത്തഴിഞ്ഞ ഭരണ സംവിധാനമാണ്. കിഫ്ബി വായ്പ എടുക്കുന്നത് സംബന്ധിച്ച ഗുരുതര സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍ കുറഞ്ഞ പലിശയ്ക്ക് പണം ലഭ്യമാണ്. എന്തിനാണ് വിദേശത്ത് പോയി കടം എടുക്കുന്നതെന്ന് മന്ത്രി ചോദിച്ചു. –

ലാവ്ലിന്‍ ഇടപാടില്‍ അടക്കം കമ്മീഷന്‍ കെപ്പററുന്ന പാരമ്ബര്യം സി പി എമ്മിനുണ്ട്. കിഫ്ബിയിലൂടെ കമ്മീഷന്‍ നേടിയെടുക്കാനുള്ള നീക്കമാണോ നടക്കുന്നത് എന്ന് സംശയിക്കണം. പാര്‍ലമെന്റ് പാസാക്കിയ എഫ് ആര്‍ ബി എം ആക്ടിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി.എ. ജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പിന്‍വലിക്കണം.കിഫ്ബിയില്‍ ഊന്നിയുള്ള പ്രഖ്യാപനങ്ങള്‍ പിന്‍വലിക്കണം. കേരളം ഒരു തുരുത്താണ് എന്ന മട്ടിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ നിയമങ്ങള്‍ കേരളത്തിന് ബാധകമല്ല എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നക്കെന്നും വി. മുരളിധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോൺഗ്രസ്‌ വോട്ട് ബാങ്കിന് വേണ്ടി പ്രീണന രാഷ്ട്രീയം കളിക്കുന്നവരാണെന്ന് രാജീവ്‌ ചന്ദ്രശേഖർ

0
മലപ്പുറം: മുസ്ലീംലീഗ് കേരളത്തിലെ മുസ്ലീംകളെ മാത്രം പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്നവരെന്ന് സുപ്രീം കോടതിയിൽ...

കൊല്ലത്ത് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാവിന്റെ വീട്ടിൽ ജിഎസ്‌ടി റെയ്‌ഡ്‌

0
കൊല്ലം: കൊല്ലത്ത് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാവിന്റെ വീട്ടിൽ ജിഎസ്‌ടി റെയ്‌ഡ്‌....

കൊല്ലത്ത് കാണാതായ നാലു വയസുകാരിയെ കണ്ടെത്തി

0
പന്തളം: നാലു വയസുകാരിയെ കടത്തിക്കൊണ്ടു പോയ തമിഴ്നാട് സ്വദേശിയായ യുവതിയെയും കാണാതായ...

തിരുവാലി കോഴിപറമ്പിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

0
മലപ്പുറം: തിരുവാലി കോഴിപറമ്പിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്നലെ രാത്രിയിൽ...