പത്തനംതിട്ട : ഇലന്തൂർ ഗ്രാമപഞ്ചായത്തിന് 23 കോടി 34 ലക്ഷത്തി 87 ആയിരത്തി 577 രൂപയുടെ ബഡ്ജറ്റ്. ഇലന്തൂർ ശ്രീ ചിത്തിര തിരുന്നാൾ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് 1.50 കോടി രൂപ. ലൈഫ് / പി.എം. എ. വൈ ഭവന നിർമ്മാണ പദ്ധതിക്ക് 3 കോടി 30 ലക്ഷം രൂപ. പഞ്ചായത്ത് റോഡ് അറ്റകുറ്റപണിക്കും കോൺക്രീറ്റിങ്ങിനുമായി 1 കോടി 98 ലക്ഷം രൂപ. പഞ്ചായത്ത് കമ്മൂണിറ്റി ഹാൾ നവീകരണത്തിന് 20 ലക്ഷം. ഗ്രാമ പഞ്ചായത്ത് ഓഫീസ് നവീകരണത്തിന് 15 ലക്ഷം രൂപ. മഹാത്മ ഗാന്ധിയുടെ ഇലന്തൂർ സന്ദർശന സ്മാരകമായ ഗാന്ധി സ്മൃതിമണ്ഡപം നവീകരണത്തിന് 3 ലക്ഷം. ഇലന്തൂർ ആയുർവേദ ആശുപത്രിക്ക് സമീപം ഹെൽത്ത് സെൻ്റർ നിർമ്മാണത്തിന് 25 ലക്ഷം രൂപ. മുതിർന്ന പൗരന്മാർക്ക് വേണ്ടി ഹാപ്പിനസ് പാർക്ക്. പകൽ വീട് എന്നിവയ്ക്കായി 6 ലക്ഷം രൂപ. ഭിന്നശേഷി കുട്ടികളുടെയും അവരുടെ സംരക്ഷകരായ മാതാപിതാക്കളുടെയും മാനസിക ഉല്ലാസത്തിനും ഉണർവിനുമായി വിനോദയാത്ര, മറ്റ് കർമ്മ പരിപാടികൾ എന്നിവയ്ക്കായി 15.75 ലക്ഷം രൂപ. വളർത്തുമൃഗ സംരക്ഷണ പദ്ധതിക്കും പേവിഷ നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായുള്ള എ.ബി.സി പദ്ധതിക്കുമായി 27 ലക്ഷം രൂപ. മാലിന്യ സംസ്കരണത്തിനും പരിപാലനത്തിനും നിരീക്ഷണത്തിനുമായി 52 ലക്ഷത്തി അൻപതിനായിരം രൂപ. കാർഷിക മേഖലയ്ക്കും കർഷകരുടെ കണ്ണീർ കയത്തിന് പരിഹാരമായി കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ തുരത്തുന്നതിനും കൃഷിയിടം സംരക്ഷിക്കാൻ വേലി നിർമ്മാണ പദ്ധതിക്കുമായി 38 ലക്ഷം രൂപ. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ 15 ലക്ഷം രൂപ. ജലജീവൻ മിഷനു നൽകാനുള്ള പഞ്ചയത്തു വിഹിതത്തിൻ്റെ ആദ്യ ഗഡുവായി 1 കോടി 25 ലക്ഷം രൂപ. ജലസ്രോതസ് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി കുന്നത്തുചിറ, പുറത്തുട്ട് കുളം അടക്കമുള്ള പഞ്ചായത്തിലെ വിവിധ കുളങ്ങൾ, പൊതുകിണറുകൾ എന്നിവയുടെ നവീകരണത്തിനായി 15 ലക്ഷം രൂപ. അടക്കം 1 കോടി 55 ലക്ഷം രൂപ. തെരുവുകൾ പ്രകാശപൂരിതമാക്കാൻ തെരുവ് വിളക്ക് പരിപാലനത്തിനായി 10.5 ലക്ഷം രൂപ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്കായും കൗമാര യൗവനങ്ങളെ ലഹരിയുടെയും അമിത സോഷ്യൽ മീഡിയ ഉപഭോഗത്തിൻ്റെ സ്വാധീനത്തിൽ നിന്ന് മോചിപ്പിച്ച് കായിക പരിശീലനത്തിനും കളികൾക്കുമായി സജ്ജരാക്കാൻ പഞ്ചായത്തിലെ അംഗീകൃത സ്പോർട്സ് ക്ലബുകൾക്ക് പരിശീലന കിറ്റ് പദ്ധതിക്ക് 2 ലക്ഷം രൂപ. അംഗനവാടികൾക്ക് അനുബന്ധ സൗകര്യ ഒരുക്കലിനും അനുപൂരക പോഷകാഹാര പദ്ധതിക്കുമായി 29 ലക്ഷം രൂപ സ്ത്രിശാക്തീകരണ പദ്ധതിക്ക് 17 ലക്ഷം രൂപ. ഇപ്രകാരം 23 കോടി 55 ലക്ഷത്തി 26 ആയിരത്തി 485 രൂപ വരവും 23 കോടി 34 ലക്ഷത്തി 87 ആയിരത്തി 577 രൂപ ചെലവും പ്രതീക്ഷിക്കുന്ന 20 ലക്ഷത്തി 38 ആയിരത്തി 908 രൂപയുടെ മിച്ച ബഡ്ജറ്റ് ഇലന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിൻസൻ തോമസ് ചിറക്കാല അവതരിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1