മാന്നാർ : എസ്.എൻ.ഡി.പി യൂണിയനിലെ 66 -ാം ബുധനൂർ ശാഖാ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ 17-ാമത് വാർഷികത്തോടനുബന്ധിച്ച് മൂന്ന്ദിവസം നീണ്ടു നിൽക്കുന്ന ബുധനൂർ ശ്രീനാരായണ കൺവെൻഷൻ 19ന് ആരംഭിക്കും. വൈകിട്ട് 6ന് കൺവെൻഷന്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ നിർവഹിക്കും. ശാഖാ ചെയർമാൻ ഡി.ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശാഖാ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ കൺവെൻഷൻ സന്ദേശം നൽകും. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രപ്രസാദ് അമൃത, അനിൽകുമാർ ടി.കെ, ഹരിപാലമൂട്ടിൽ, അനിഷ് പി.ചേങ്കര,പി.ബി സൂരജ് മേഖലാ ചെയർമാൻ വിക്രമൻ ദ്വാരക, കൺവീനർ എം. ഉത്തമൻ നിത്യനിവാസ്, വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്‌സൺ ബിനി സതീശൻ, കൺവീനർ വിജയലക്ഷ്മി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനുരാജ് വി, എംപ്ലോയീസ് ഫോറം യൂണിയൻ ചെയർമാൻ മനോജ് പാവുക്കര, കൺവീനർ സുരേഷ്‌കുമാർ കെ.വി, വനിതാസംഘം മേഖല ചെയർപേഴ്‌സൺ രജിത പ്രസാദ്, ശാഖാ ജോയിൻ കൺവീനർ സുജാത രാജൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് ഉഷ സുഗതൻ, സെക്രട്ടറി ലിബി സോമരാജൻ, എന്നിവർ പ്രസംഗിക്കും.
യൂണിയൻ അഡ്.കമ്മിറ്റിയംഗം രാധാകൃഷ്ണൻ പുല്ലാമഠത്തിൽ സ്വാഗതവും വൈസ് ചെയർമാൻ സത്യൻ മുളമൂട്ടിൽ കിഴക്കതിൽ കൃതജ്ഞതയും പറയും. വൈകിട്ട് 7ന് കൺവെൻഷനിൽ ഗുരുവിരജിതമായ ഹോമ മന്ത്രം ശതാബ്ദിയിലൂടെ എന്ന വിഷയത്തിൽ പ്രീതിലാൽ കോട്ടയവും, 20ന് വൈകിട്ട് 6.30ന് ഗുരുദേവൻ അഭിനവ കേരളത്തിന്റെ അദൃശ്യ ചൈതന്യം എന്ന വിഷയത്തിൽ എം.എം ബഷീറും, 21ന് വൈകിട്ട് 6.30ന് ഗുരുദേവന്റെ കാഴ്ചപ്പാടിലെ അദ്വൈതം എന്ന വിഷയത്തിൽ വൈക്കം മുരളിയും പ്രഭാഷണം നടത്തും. 19ന് 7ന് ശാഖാ ചെയർമാൻ ഡി.ഗോപാലകൃഷ്ണൻ പീതപതാക ഉയർത്തും. 8 മുതൽ നടക്കുന്ന ഗുരുദേവ അഖണ്ഡനാമയജ്ഞം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. തന്ത്രി രഞ്ജു അനന്തഭദ്രത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാ വാർഷിക പൂജകൾ, മഹാഗണപതിഹോമം, ശാന്തി ഹവനം,മഹാമൃത്യുഞ്ജയഹോമം, മഹാഗുരു പൂജ, കലശാഭിഷേകം, മഹാ സർവൈശ്വര പൂജ, അന്നദാനം, ഗുരുദേവ കീർത്തനാലാപനം ഗുരു ഭാഗവത പാരായണം എന്നിവ മൂന്ന് ദിവസങ്ങളിലായി നടക്കുമെന്ന് ശാഖാ ചെയർമാൻ ഡി.ഗോപാലകൃഷ്ണൻ കൺവീനർ രാധാകൃഷ്ണൻ പുല്ലാം മഠത്തിൽ എന്നിവർ അറിയിച്ചു.