ന്യൂഡല്‍ഹി: ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു തുടങ്ങി. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കുമെന്നും സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഏറ്റവും നല്ല വഴി ഇതാണെന്നും നിര്‍മ്മല ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പു മാറ്റാന്‍ എന്തു നടപടികളെടുക്കുന്നു എന്നതാകും ശ്രദ്ധേയം. ഈ വര്‍ഷം വളര്‍ച്ച 5 ശതമാനവും അടുത്ത വര്‍ഷം 6- 6.5 ശതമാനവുമെന്നാണ് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്. അപ്പോഴും 2025 ല്‍ 5 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം സര്‍ക്കാര്‍ നിലനിര്‍ത്തുന്നു.