കോട്ടയം : ബഫര്‍ സോണ്‍ വിഷയത്തില്‍ വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തും. കാഞ്ഞിരപ്പള്ളി രൂപതയുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യും. ഒരാഴ്ച മുമ്പ് ബിഷപ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം മലയോര മേഖലയുടെ മുഴുവൻ പ്രതിഷേധവും ബഫർ സോൺ ആശങ്കകളും പങ്കുവെച്ച വേദിയായി അട്ടപ്പാടിയിലെ താവളത്ത് സംഘടിപ്പിച്ച ജനസഭ. പാലക്കാട് രൂപതാ ബിഷപ് മാർ പീറ്റർ കൊച്ചുപുരക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാലക്കാട് രൂപതാ മുൻ ബിഷപ് ജേക്കബ് മനത്തോടത്ത് പങ്കെടുത്തു. മുഖ്യമന്ത്രിക്ക് ഭീമ ഹർജി നൽകാനും തുടർ പ്രതിഷേധത്തിനും കർഷക സംഘനകൾ തീരുമാനിച്ചു.
അട്ടപ്പാടിയിലെ രണ്ട് വില്ലേജുകൾ സൈലൻ്റ് വാലിയുടെ ബഫർ സോൺ പരിധിയിലുണ്ട്. ഇത് ഒഴിവാക്കാൻ സൈലൻ്റ് വാലിയുടെ ബഫർ സോൺ ഒന്നോ രണ്ടോ കിലോമീറ്ററായി പരിമിതപ്പെടുത്തണം. പുതുതായി നിർദേശിച്ചിരിക്കുന്ന ഭവാനി വന്യജീവി സങ്കേതം എന്തുവിലകൊടുത്തും തടയുമെന്നും ജനസഭയിൽ പങ്കെടുത്തവർ പറഞ്ഞു. അട്ടപ്പാടിയിലെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ച് ഭവാനി വിശദീകരണ യോഗം സംഘടിപ്പിക്കും.
വനം മതി വന്യജീവി സങ്കേതം വേണ്ട എന്ന നിലപാട് സ്വീകരിച്ച ജനസഭ അട്ടപ്പാടിയിലെ മുഴുവൻ ജനങ്ങളെയും സമീപിച്ച് ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്കും, റവന്യൂ, വനം മന്ത്രിമാർക്കും അതിജീവന ഹർജി നൽകും. അട്ടപ്പാടിയിലെ മുഴുവൻ ഗ്രാമസഭകളും വിളിച്ച് ചേർത്ത് പ്രമേയം പാസാക്കാൻ ജനപ്രതിനിധികളോട് ആവശ്യപ്പെടാനും ജനസഭ തീരുമാനിച്ചു. പാലക്കാട് സംയുക്ത കർഷക സംരക്ഷണ സമിതി കോഡിനേറ്റർ ഫാദർ സജി ജോസഫ് വിഷയം അവതരിപ്പിച്ചു. വിവിധ കർഷക സംഘടന ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്തു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.