തിരുവനന്തപുരം : ഇന്ന് ചേരാനിരുന്ന ബഫർസോൺ വിദഗ്ധസമിതി യോഗം മാറ്റിവെച്ചു. 20 ന് യോഗം ചേർന്ന് സാറ്റലൈറ്റ് സർവയെക്കുറിച്ചുള്ള പരാതികളിൽ ഫീൽഡ് സർവേ നടത്താനുള്ള തീരുമാനം എടുക്കും. ഇന്നും 20 നും യോഗം ചേരാനായിരുന്നു മുൻ തീരുമാനം. പരാതി കേൾക്കാൻ പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക് തുടങ്ങാൻ ഇന്നലെ രാത്രിയാണ് തീരുമാനമെടുത്തത്. പരാതികളുടെ കണക്ക് എടുത്ത ശേഷം പരിശോധനയിൽ തീരുമാനമെടുക്കാം എന്നത് കൊണ്ടാണ് യോഗം 20 ന് മാത്രം ചേരുന്നത്. വനംവകുപ്പും തദ്ദേശവകുപ്പും കുടുംബശ്രീയുടെ സഹായത്തോടെയാണ് പരാതികളിൽ ഫീൽഡ് സർവേ നടത്തുക.
ബഫർ സോൺ മേഖലകളിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരമാവധി സ്ഥലങ്ങളില്‍ നേരിട്ട് പരിശോധന നടത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഉപഗ്രഹ സർവേ റിപ്പോർട്ടിലെ അപാകതകളില്‍ പരാതി നൽകാന്‍ കൂടുതല്‍ സമയം അനുവദിക്കും. വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ ജനവാസമേഖലകളെ ബഫർ സോണിൽ ഉൾപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവിൽ ഇളവ് നേടാനാണ് സംസ്ഥാനം ആകാശസർവേ നടത്തിയത്. ഇതിന്‍റെ റിപ്പോർട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ സർക്കാരിന് ലഭിച്ചു. അപാകതകൾ ഏറെ ഉണ്ടെന്ന് ബോധ്യമായതോടെ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.