കോഴിക്കോട് : കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും കൃത്യമായ വിവരങ്ങള്‍ ലഭിക്കാമെന്നിരിക്കെ ഉപഗ്രഹ സര്‍വേ നടത്തിയതിന് പിന്നില്‍ നിഗൂഢ ലക്ഷ്യമുണ്ടെന്ന വാദം താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ചര്‍ച്ചയാക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് സര്‍ക്കാര്‍. ബഫര്‍ സോണ്‍ പ്രഖ്യാപനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ പുറത്തുവിട്ട ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക അതിജീവന സംയുക്ത സമിതി സംഘടിപ്പിച്ച ജനജാഗ്രതാ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് കൂരാച്ചുണ്ടില്‍ നടന്ന സമര പ്രഖ്യാപന പ്രതിഷേധ മഹാ പൊതുസമ്മേളനം വെല്ലുവിളിയാണെന്ന് സര്‍ക്കാരും തിരിച്ചറിയുന്നു.
അതിനിടെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഓരോ ദിവസവും ജനങ്ങളുടെ ആശങ്കകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം വിളിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചേംബറിലാണ് യോഗം. നിരവധി ജനവാസമേഖലകള്‍ ഉപഗ്രഹസര്‍വേയില്‍നിന്നു വിട്ടുപോയതായുള്ള ആക്ഷേപങ്ങള്‍ നിലനില്ക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. വനം, റവന്യു, തദ്ദേശം, ധനകാര്യം എന്നീ വകുപ്പുകളുടെ ചുമത ലയുള്ള മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. കൂടാതെ ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് തലവന്മാരും യോഗത്തില്‍ പങ്കെടുക്കും. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]