കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. ആറു പേരെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. ചെട്ടി സ്ട്രീറ്റിലാണ് ഇരുനില കെട്ടിടം തകര്‍ന്നുവീണത്. ഞായറാഴ്ച രാത്രിയിലും തുടര്‍ന്ന കനത്ത മഴയിലും കാറ്റിലുമാണ് കെട്ടിടം തകര്‍ന്നത്. രണ്ടു പേര്‍ കൂടി സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുവെന്ന സൂചനയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഞായറാഴ്ച രാത്രിയാണ് കെട്ടിടം തകര്‍ന്നു വീണത്. ജില്ലാ കളക്ടര്‍ കെ.രാജാമണിയുടെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനം.
കോയമ്പത്തൂരില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു
RECENT NEWS
Advertisment