Wednesday, January 8, 2025 10:11 am

പുതിയ കെട്ടിടനികുതി പരിഷ്കാരങ്ങൾ പരിശോധിക്കണമെന്ന് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പന്തളം : നഗരസഭ പാസാക്കിയ കെട്ടിട നികുതി വർദ്ധനവ്, അനധികൃത നിർമ്മാണം എന്ന യു എ, വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് ഉൾപ്പെടെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുള്ള പുതിയ പരിഷ്കാരങ്ങൾ പുന: പരിശോധിക്കണമെന്ന് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ വീണ്ടും (ബോവ) ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം വർദ്ധിപ്പിക്കുകയും 2016 മുതൽ മുൻകാല പ്രാബല്യത്തോട് കൂടി ഈടാക്കുകയും ചെയ്ത അശാസ്ത്രീയ കെട്ടിടനികുതി വർദ്ധനവ്, അനധികൃത നിർമ്മാണം എന്ന യു എ ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നിലവിൽ വന്ന കഴിഞ്ഞവർഷം തന്നെ കെട്ടിട ഉടമകളുടെ കൂട്ടായ്മയായ ബോവ നഗരസഭാ സെക്രട്ടറിക്ക് വിശദമായ നിവേദനം നൽകുകയും പ്രശ്നങ്ങൾ പരിഹരിക്കാത്തതിനാൽ ഹൈക്കോടതിയിൽ കേസ് നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ പുതിയ ചെയർമാനായി ചാർജെടുത്ത അച്ചൻകുഞ്ഞ് ജോൺ, വൈസ് ചെയർമാൻ യു രമ്യ എന്നിവർക്ക് ബോവ ഭാരവാഹികൾ നഗരസഭ ഓഫീസിൽ എത്തി വീണ്ടും നിവേദനം നൽകിയത്. അശാസ്ത്രീയ നികുതി വർദ്ധനവ് ഉൾപ്പെടെ ജനദ്രോഹപരമായ പരിഷ്കാരങ്ങൾ നടത്തിയതിന്റെ പേരിൽ സ്വന്തം ഭരണകക്ഷി അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് രാജിവെക്കേണ്ടിവന്ന മുൻ ചെയർമാന്റെ ഭരണപരിഷ്കാരങ്ങൾ പുനപരിശോധിക്കണം എന്നാണ് കെട്ടിട ഉടമകളുടെ ആവശ്യം. ഈ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാം എന്ന് പുതിയ ചെയർമാൻ കെട്ടിട ഉടമ അസോസിയേഷന് ഉറപ്പു നൽകുകയുണ്ടായി.

നഗരസഭ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് 538, 539 വകുപ്പുകൾ പ്രകാരം നിലവിലുള്ള നികുതി മൂന്ന് വർഷത്തിൽ കൂടുതൽ ജനങ്ങളിൽ നിന്നും ഈടാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് 2016 മുതലുള്ള നികുതി വർദ്ധനവ് പലിശ, പിഴ പലിശ ഉൾപ്പെടെ വൻ തുക നഗരസഭയിലെ വാസ – വാണിജ്യ കെട്ടിട ഉടമകളിൽ നിന്നും ഈടാക്കുന്നത്. അനധികൃത നിർമ്മാണം എന്ന യു എ സ്റ്റിക്കർ പതിച്ച കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നതിന് കെട്ടിടങ്ങളുടെ പ്ലാൻ വരച്ച് വൻ തുക ഫീസിനത്തിൽ ഈടാക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ റദ്ദാക്കി 2019 നു മുൻപ് നിർമ്മിച്ച കെട്ടിടങ്ങൾ ഉദ്യോഗസ്ഥർ അളന്നു തിട്ടപ്പെടുത്തി ക്രമവൽക്കരിക്കണം എന്ന സർക്കാർ ഉത്തരവ് നടപ്പാക്കണമെന്നും വ്യാപാര ലൈസൻസ് പുതുക്കുന്നതിന് നികുതി അടച്ച രസീത് ആവശ്യ ഘടകം അല്ല എന്ന് സർക്കാരിന്റെയും കോടതിയുടെയും ഉത്തരവുകൾ നിലനിൽക്കുമ്പോൾ കരമടച്ച രസീത് ലൈസൻസ് പുതുക്കുന്നതിന് നിർബന്ധമാക്കിയ നടപടികൾ പിൻവലിക്കുക, പുതുക്കിയ നികുതിയിനത്തിൽ വർദ്ധിപ്പിച്ച 2016 മുതലുള്ള പലിശ, പിഴപ്പലിശ ഉൾപ്പെടെ വൻ തുക നികുതി ദായകരിൽ നിന്നും ഈടാക്കിയിട്ടുള്ളത് തിരിച്ചു നൽകുകയോ വരും വർഷങ്ങളിലേക്ക് അഡ്വാൻസായി വകയിരുത്തുകയോ ചെയ്തു രസീത് നൽകുക, നഗരസഭയിൽ എത്തുന്ന നികുതി ദായകരോട് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുകയും അവർക്ക് വേണ്ട സേവനങ്ങൾ എത്രയും വേഗം നൽകുകയും ചെയ്യുക.

കെട്ടിട ഉടമസ്ഥർ നിയമപ്രകാരം കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുള്ളതും നഗരസഭയുടെ അനുമതി പ്രകാരം കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ പോലും നഗരസഭയിൽ സൂക്ഷിച്ചിരിക്കുന്ന എ ആർ രജിസ്റ്ററിൽ കെട്ടിടത്തിന്റെ ഘടനയിലും അളവിലും നിലകളിലും വ്യത്യാസം സംഭവിച്ചത് ഉദ്യോഗസ്ഥരുടെ അഴിമതി ആണെന്നും അത് എത്രയും വേഗം പരിഹരിക്കണമെന്നും കെട്ടിടത്തിന്റെ കാലപ്പഴക്കം അനുസരിച്ച് നികുതിയിളവ് നൽകണമെന്നും ആവശ്യപ്പെട്ടു. നഗരസഭ കൗൺസിൽ യോഗങ്ങൾ പൊതു ജനങ്ങൾക്ക് വീക്ഷിക്കുന്നതിനു സൗകര്യം ഒരുക്കണമെന്നും കൗൺസിൽ ഹാളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും പൊതുജനങ്ങൾക്ക് കൗൺസിൽ യോഗങ്ങൾ ഓൺലൈനായി വീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് ഇ എസ് നുജുമുദീൻ, സെക്രട്ടറി വി സി സുഭാഷ് കുമാർ, ട്രഷറർ റെജി പത്തിയിൽ, ഭാരവാഹികളായ പി പി ജോൺ, ജോർജുകുട്ടി, എ സി ജോസ്, വർഗീസ് മാത്യു, സലിം, പ്രണവം ഉണ്ണി, ഹാരിസ് തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൂടൽ ജംഗ്ഷന് സമീപമുള്ള ചന്തയിൽ മാലിന്യം തള്ളുന്നതായി പരാതി

0
കോന്നി : കൂടൽ ജംഗ്ഷന് സമീപമുള്ള ചന്തയിൽ മാലിന്യം തള്ളുന്നതായി...

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടം ; അഞ്ച് പേര്‍ക്ക് പരിക്ക്

0
കോഴിക്കോട് : കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം...

സൈബര്‍ ആക്രമണത്തിനെതിരെ പരാതിയുമായി സിനിമാ മേഖലയിലെ സ്ത്രീകള്‍

0
തി​രു​വ​ന​ന്ത​പു​രം : ഹണി റോസിന് പിന്നാലെ സൈബര്‍ ആക്രമണത്തിനെതിരെ പരാതിയുമായി സിനിമാ മേഖലയിലെ...