Saturday, April 12, 2025 7:41 am

റോ​ഡ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സി.​ആ​ര്‍.​പി.​എ​ഫ് ജ​വാ​ന്റെ വീ​ട്ടി​ല്‍​നി​ന്ന്​ വെ​ടി​യു​ണ്ട​ക​ളും ഒ​ഴി​ഞ്ഞ കെ​യ്സും ക​ണ്ടെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ല്‍: റോ​ഡ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സി.​ആ​ര്‍.​പി.​എ​ഫ് ജ​വാ​ന്റെ  വീ​ട്ടി​ല്‍​നി​ന്ന്​ വെ​ടി​യു​ണ്ട​ക​ളും ഒ​ഴി​ഞ്ഞ കെയ്സും ക​ണ്ടെ​ടു​ത്തു. 2016ല്‍ ​മ​രി​ച്ച അ​ഗ​സ്ത്യ​ക്കോ​ട് ആ​ലു​വി​ള വീ​ട്ടി​ല്‍ അ​മി​ത്തി​ന്റെ  വീ​ട്ടി​ല്‍ നി​ന്നാ​ണ് മൂ​ന്ന് വെ​ടി​യു​ണ്ട​ക​ളും ഒ​ഴി​ഞ്ഞ മൂ​ന്ന്​ കെ​യ്സു​ക​ളും ക​ണ്ടെ​ടു​ത്ത​ത്. അ​മി​ത്തി​ന്റെ  സ​ഹോ​ദ​ര​നാ​ണ് വീ​ട്ടി​ല്‍ വെടിയുണ്ട​യു​ള്ള കാ​ര്യം പോലീ​സി​നെ അ​റി​യി​ച്ച​ത്. അ​ഞ്ച​ല്‍ പോ​ലീ​സും കൊ​ല്ല​ത്തു​നി​ന്ന്​ ആ​യു​ധ പരിശോധന വി​ദ​ഗ്ധ സം​ഘ​വും വീ​ട്ടി​ലെ​ത്തി വെ​ടി​യു​ണ്ട​ക​ളും കെ​യ്സും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

സ്വ​ത്ത് സം​ബ​ന്ധ​മാ​യ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന കു​ടും​ബ വീ​ടിന്റെ  സി​റ്റൗ​ട്ടി​ല്‍ താ​മ​സ​മാ​ക്കി​യ അമി​ത്തി​ന്റെ  ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നും ഭാ​ര്യ​യും ക​ഴി​ഞ്ഞ​ദി​വ​സം ക​ത​ക് തു​റ​ന്ന് മേ​ശ​യും മ​റ്റും പരിശോധിച്ചപ്പോഴാ​ണ് വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ട​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​മി​ത്തി​ന്റെ  അ​മ്മ​യെ​യും മ​റ്റൊ​രു സ​ഹോ​ദ​ര​നെ​യും പു​ന​ലൂ​രി​ലെ വീ​ട്ടി​ല്‍​നി​ന്ന്​ അ​ഞ്ച​ല്‍ പോ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. വെ​ടി​യു​ണ്ട​ക​ള്‍ വീ​ട്ടി​ലു​ണ്ടെ​ന്ന്​ അ​റി​യാ​മാ​യി​രു​ന്നെ​ന്നും ഇ​തി​ന്റെ  ഗൗ​ര​വം അ​റി​യി​ല്ലെ​ന്നും​ മാ​താ​വും സഹോദര​നും മൊ​ഴി ന​ല്‍​കി. നേ​ര​ത്തേ കു​ള​ത്തൂ​പ്പു​ഴ​യി​ലെ റോ​ഡ​രി​കി​ല്‍ 12 വെ​ടി​യു​ണ്ട​ക​ള്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന സം​ഘ​മാ​ണ് ഇ​തും അ​ന്വേ​ഷി​ക്കു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...

തഹാവൂർ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്കി എന്നത് അന്വേഷിച്ച് എൻഐഎ

0
ദില്ലി : തഹാവൂർ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്കി എന്നത്...

വയനാട്ടിൽ പുതിയ ഇനം തുമ്പിയെ കണ്ടെത്തി

0
തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ നിന്നും പുതിയ ഇനം തുമ്പിയെ കണ്ടെത്തി. വയനാടൻ ഭൂപ്രകൃതിയിൽ...

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്​ വീശുന്നു

0
ജിദ്ദ : സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്​ വീശുന്നു. റിയാദിൽ...