Tuesday, February 11, 2025 2:20 pm

പോലിസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലിസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ മേല്‍നോട്ടത്തില്‍ ഐജി എസ് ശ്രീജിത്ത് അന്വേഷണത്തിന് നേതൃത്വം നല്‍കും. വെടിയുണ്ടകള്‍ കാണാതായ 22 വര്‍ഷത്തെ 7 ഘട്ടങ്ങളായി തിരിച്ചാണ് അന്വേഷണം നടത്തുക. ക്രൈം ബ്രാഞ്ച് എസ്‌പി നവാസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.

കേരളാ പോലീസിന്റെ  ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു. രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

വെടിയുണ്ടകള്‍ കാണാതായതില്‍ ക്രമക്കേടുണ്ടെന്നാണ് ക്രൈംബാഞ്ചിന്റെ നി​ഗമനം. ഇതേത്തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചത്. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതലയെങ്കിലും മറ്റ് ജില്ലകളില്‍ നിന്നുള്ളവരെയും ആവശ്യമെങ്കില്‍ സംഘത്തില്‍ ഉള്‍പ്പെടുത്തും. സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇനി അക്കാര്യത്തില്‍ അന്വേഷണം വേണ്ടെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അധിക ചാർജ് ഈടാക്കി ; ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

0
കൊച്ചി: അധിക ചാർജ് ഈടാക്കിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത്...

കെവി അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

0
തൃശൂര്‍: കെവി അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി. കുന്നംകുളത്ത്...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മിറ്റി തിരുവല്ല സബ് ട്രഷറിയ്ക്ക് മുൻപിൽ...

0
തിരുവല്ല : സംസ്ഥാന ബഡ്ജറ്റിൽ പെൻഷൻകാരെ കബളിപ്പിച്ചെന്ന് ആരോപിച്ച് കേരള...

ലോട്ടറികള്‍ക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമില്ല : സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ലോട്ടറി വില്‍പ്പനയ്ക്ക് കേന്ദ്രത്തിന് സേവന നികുതി ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. ലോട്ടറികള്‍ക്ക്...