ചെന്നൈ : ബുറേവി ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാന്നാര്‍ ഉള്‍ക്കടലില്‍ നിലയുറപ്പിച്ചതോടെ തമിഴ്നാട്ടില്‍ മഴ തുടരുന്നു. കാവേരി ഡല്‍റ്റ, തെക്കന്‍ ജില്ലകളിലാണു ശക്തമായ മഴയുള്ളത്. വടക്കന്‍ തമിഴ്നാട്ടില്‍ ഇടവിട്ടു മഴയുണ്ട്.
മഴക്കെടുതികളില്‍ ഇതുവരെ 20 പേര്‍ മരിച്ചെന്നാണു അനൗദ്യോഗിക കണക്ക്. എന്നാല്‍ എഴു മരണങ്ങളാണു സര്‍ക്കാര്‍ കണക്കിലുള്ളത്. ഈ കുടുംബങ്ങള്‍ക്കു 10 ലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു.
കൊസസ്തല നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തിരുെവള്ളൂര്‍ ജില്ലയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. ആന്ധ്രപ്രദേശിലെ കൃഷ്ണ നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെയാണു കൊസസ്തലയില്‍ ജലനിരപ്പുയരാന്‍ തുടങ്ങിയത്.