കോട്ടയം: പാചകവാതകത്തിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ മരിച്ചു. കുടമാളൂര്‍ ഷെയര്‍ വില്ലയില്‍ വിളക്കുമാടത്ത് ജെസി മാത്യു (60) ആണ് മരിച്ചത്. സിഎംഎസ് കോളജ് റിട്ട. വൈസ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ. വൈ മാത്യുവിന്റെ ഭാര്യയാണ്.
കഴിഞ്ഞ എഴിന് രാത്രി 11 മണിക്ക് പാചകവാതകം ചോര്‍ന്നതറിഞ്ഞ് ജെസി അടുക്കളയില്‍ എത്തി. തുടര്‍ന്ന് ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നു . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം .
മക്കള്‍: രാജി (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, വിപ്രോ, കൊച്ചി), റീനി (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, അര്സീസിയം ഇന്ത്യ, ഹൈദരാബാദ്). മരുമക്കള്‍: ആലുവ മാഞ്ഞൂരാന് വീട്ടില്‍ നെവിന് ചെറിയാന്, കോട്ടയം കുന്നപ്പുഴ വീട്ടില്‍ പ്രണോയ് സണ്ണി (സോഫ്റ്റ് വെയര്‍, ആമസോണ്‍, യുഎസ്).