മുംബൈ: മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ ബസ് താഴ്ചയിലേക്ക് പതിച്ച് അഞ്ച് പേര് മരിച്ചു. അപകടത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 3.15 ന് കോണ്ടായിബാരി ഘട്ടിലായായിരുന്നു അപകടം.
മല്കാപുരില്നിന്ന് ഗുജറാത്തിലെ സൂററ്റിലേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്. അമിതവേഗതയില്‍ എത്തിയ ബസ് നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിസാര്വാദിയില് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.