എരുമേലി : അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. എരുമേലി ഇലവുങ്കല്‍ റൂട്ടില്‍ കണമല അട്ടിവളവില്‍ ബസ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെയാണ് അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ആണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. തിട്ടയിലെ കട്ടിങ്ങിൽ ഇടിച്ചതിനാൽ ബസ് താഴ്ചയിലേക്ക് പോയില്ല. ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കുണ്ട്. നാട്ടുകാർ ബസിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്ത് രക്ഷാ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ പോലിസ്, ഫയർ ഫോഴ്സ്, മോട്ടോർ വെഹിക്കിൾ റോഡ് സേഫ് സോൺ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം ഏറ്റെടുത്തു. ബസിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. സ്ഥിരം അപകട മേഖലയാണിവിടം. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ
അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment