വരാപ്പുഴ: കബഡി താരങ്ങളായ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തലയില്‍ നടക്കുന്ന ആള്‍ കേരള കബഡി മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പറവൂരിലും ചെറായി ഭാഗങ്ങളിലുമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച രാത്രി 8.15 ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍പെട്ടു മറിഞ്ഞ ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളെ ബസ്സിന്റെ ചില്ലുതകര്‍ത്താണ് പുറത്തെടുത്തത്.
നാലു പേരൊഴികെ മറ്റാരുടെയും പരിക്ക് സാരമുള്ളതല്ല. ചെറായി സെയ്ന്റ് തെരേസാസ് സ്‌കൂളിലെ ശിഖ, മിഥുന, മാല്യങ്കര എസ്എന്‍എം കോളേജ് വിദ്യാര്‍ത്ഥിനി വന്ദന, കോട്ടുവള്ളിക്കാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നേഹ എന്നിവര്‍ക്കാണ് പരിക്കുള്ളത്. ബസിലുണ്ടായിരുന്ന ചെറായി സെയ്ന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ അലീന, സനൂപ, ദിയ, അനയ, സൗപര്‍ണിക, അവന്തിക, എഡ്വീന, വിസ്മയ എന്നിവരുടെ പരിക്കു സാരമുള്ളതല്ല. ബസ്സിന്റെ ഡ്രൈവര്‍ പറവൂര്‍ സ്വദേശി അശോകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്കു പുറമെ കായികാധ്യാപകന്‍ ഒമര്‍ ഷെരിഫാണ് ബസില്‍ ഉണ്ടായിരുന്നത്. ഒമര്‍ ഷെരീഫിനു പരിക്കുകളൊന്നുമില്ല. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ചില്ലുകള്‍ കൊണ്ടു മുറിവേറ്റുള്ള പരിക്കാണ് ഏറെ പേര്‍ക്കുമുള്ളത്. അപകടത്തെ തുടര്‍ന്ന് വരാപ്പുഴ പാലത്തില്‍ മണിക്കൂറുകളോളം ഗതാഗതം കുരുക്കിലായി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.