തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനം. മിനിമം ചാര്‍ജ് 10 രൂപയാകും. നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം ഉടനുണ്ടാകും. വിദ്യാര്‍ഥി കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് എല്‍.ഡി.എഫ് തീരുമാനം. ഇതോടെ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് രണ്ട് രൂപയായി തുടരും. ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ സമരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. നിരക്ക് വര്‍ധിപ്പിക്കുന്നതടക്കമുള്ള ബസ് ഉടമകളുടെ ആവശ്യം അംഗീകരിക്കുമെന്ന ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്.
ബസ് ചാർജ് വർധിപ്പിക്കാൻ എൽ ഡി എഫ് തീരുമാനം ; മിനിമം നിരക്ക് പത്ത് രൂപയാകും
RECENT NEWS
Advertisment