തിരുവനന്തപുരം : വിദ്യാര്‍ഥികള്‍ക്കുള്ള ബസ് കണ്സഷന് ആരുടെയും ഔദാര്യമല്ല അവകാശമാണെന്ന് എസ്എഫ്ഐ. ബസ് കണ്സഷന് വിദ്യാര്‍ഥികള്‍ നാണക്കേടായി കാണുന്നുവെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്കെതിരെയാണ് എസ്എഫ്ഐ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. ബസ് കണ്സഷന് വര്‍ധിപ്പിക്കുമെന്നും കണ്സഷന് തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്നുമുള്ള ഗതാഗത മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് വിദ്യാര്‍ഥി ബസ് കണ്സഷന്. കണ്‍സഷനുമായി ബന്ധപ്പെട്ട മന്ത്രിയുടെ അഭിപ്രായം അപക്വമാണ്. ഈ അഭിപ്രായം തിരുത്താന്‍ മന്ത്രി തയ്യാറാകണമെന്നും എസ്എഫ്ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ബസ് കണ്സഷന് ആരുടെയും ഔദാര്യമല്ല അവകാശമാണ് ; ഗതാഗത മന്ത്രിയ്ക്കെതിരെ എസ്എഫ്ഐ
RECENT NEWS
Advertisment