Thursday, April 17, 2025 7:55 pm

മ​ധ്യ​പ്ര​ദേ​ശി​ലെ സി​ദ്ധി ജി​ല്ല​യി​ല്‍ ശാ​ര​ദ ക​നാ​ലി​ലേ​ക്ക് ബ​സ് മ​റി​ഞ്ഞ് 32 പേ​ര്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ സി​ദ്ധി ജി​ല്ല​യി​ല്‍ ശാ​ര​ദ ക​നാ​ലി​ലേ​ക്ക് ബ​സ് മ​റി​ഞ്ഞ് 32 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​രെ വെ​ള്ള​ത്തി​ല്‍ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പാ​ല​ത്തി​ല്‍ നി​ന്നും ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ല്‍ 60 ഓ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഏ​ഴ് പേ​രെ ര​ക്ഷ​പെ​ടു​ത്തി.

രാവിലെ 7.30-നാ​യി​രു​ന്നു അ​പ​ക​ടം. സി​ദ്ധി​യി​ല്‍ നി​ന്നും സാ​റ്റ്ന​യി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശ് ദു​ര​ന്ത​നി​വാ​ര​ണ സേ​ന അപകട സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സുഗമമാ​കാ​ന്‍ ബ​ന്‍​സാ​ഗ​ര്‍ ഡാ​മി​ലെ വെ​ള്ളം തു​റ​ന്നു​വി​ട്ടു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി. അ​പ​ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടു മ​ന്ത്രി​മാ​ര്‍ സം​ഭ​വ സ്ഥ​ല​ത്തു​ണ്ടെ​ന്നും സാ​ധ്യ​മാ​യ എ​ല്ലാ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്തു​മെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​ധ​ന​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ അതിശക്തമായ മഴക്ക്...

അധ്യാപകനെതിരെ നൽകിയ പീഡന പരാതി വ്യാജം ; ഏഴുവർഷത്തിനുശേഷം ക്ഷമ ചോദിച്ച് യുവതി

0
കോട്ടയം : അധ്യാപകനെതിരെ നൽകിയ പീഡന പരാതി വ്യാജമെന്ന് ഏഴുവർഷത്തിനുശേഷം വെളിപ്പെടുത്തി...

വഖഫ് സ്വത്തുക്കൾ : തൽസ്ഥിതി തുടരണമെന്ന സുപ്രീം കോടതി ഉത്തരവ് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നത്...

0
തിരുവനന്തപുരം: വഖഫ് സ്വത്തുക്കളുടെ തൽസ്ഥിതി തുടരണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്...

ഓപ്പറേഷന്‍ ഡി-ഹണ്ട് : 123 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍...