കോന്നി : ആളുകളെ ഇറക്കുന്നത് സംബന്ധിച്ച് കോന്നിയിൽ സ്വകാര്യ ബസ്സ് ജീവനക്കാരും കെ എസ് ആർ റ്റി സി ബസ്സ് ജീവനക്കാരും തമ്മിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് യാത്രക്കാർ വലഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ കോന്നി എലിയറക്കല്ലിൽ ആയിരുന്നു സംഭവം. കോന്നി കല്ലേലി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസും കൊക്കാത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസും തമ്മിൽ ആണ് തർക്കം ഉണ്ടായത്.രണ്ട് ബസുകളും ഒരേ സമയം കോന്നിയിലേക്ക് വരുകയും കെ എസ് ആർ റ്റി സിക്ക് ആളുകളെ ഇറക്കുവാനോ കയറ്റുവാനോ കഴിയാത്ത രീതിയിൽ സ്വകാര്യ ബസ്സ് നിർത്തി ആളുകളെ ഇറക്കുകയും തുടർന്ന് കെ എസ് ആർ റ്റി സി യുടെ പുറക് ഭാഗം സ്വകാര്യ ബസിന്റെ ഒരു വശത്ത് ഇടിക്കുകയും രണ്ട് വാഹനങ്ങൾക്കും തകരാർ സംഭവിക്കുകയുമായിരുന്നു.
നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഇരു കൂട്ടരും തമ്മിൽ ഉണ്ടായ വാക്കുതർക്കം മണിക്കൂറുകളോളം നീണ്ടു.തുടർന്ന് കെ എസ് ആർ റ്റി സി ജീവനക്കാർ കോന്നി പോലീസിൽ അറിയിക്കുകയും ചെയ്തു.എന്നാൽ പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും സ്വകാര്യ ബസ്സ് ജീവനക്കാർ സർവീസ് തുടർന്നിരുന്നു. സംഭവത്തിൽ സർവീസ് മുടങ്ങിയതിനെ തുടർന്ന് കെ എസ് ആർ റ്റി സി ജീവനക്കാർ കോന്നി പോലീസിൽ പരാതി നൽകി. സമയ കൃത്യത പാലിക്കാതെയാണ് സ്വകാര്യ ബസ്സ് സർവീസ് നടത്തുന്നതെന്ന് കെ എസ് ആർ റ്റി സി ആരോപിച്ചു.