കോട്ടയം: തിരുവാര്‍പ്പില്‍ ബസ് ഉടമയെ മര്‍ദിച്ച സംഭവത്തില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ സിഐടിയു നേതാവ് അജയന്‍ ഹൈക്കോടതിയില്‍ ഹാജരായി. ക്രിമിനല്‍ കേസ് ഉള്ളതിനാല്‍ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് അജയന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് കോടതിയലക്ഷ്യ കേസിലെ തെളിവെടുപ്പിനായി കേസ് ഈ മാസം 21 ലേക്ക് മാറ്റി. ഹൈക്കോടതിയുടെ പോലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കുമ്പോളായിരുന്നു ബസ്സുടമയ്ക്ക് സിഐടിയു നേതാവില്‍ നിന്നും മര്‍ദ്ദനമേറ്റത്.
രണ്ട് മാസം മുന്‍പാണ്, കോട്ടയം തിരുവാര്‍പ്പില്‍ സ്വകാര്യ ബസിന് മുന്നില്‍ സിഐടിയു കൊടി കുത്തിയ സംഭവത്തെ തുടര്‍ന്ന് ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മര്‍ദ്ദനമേറ്റത്. ബസുടമ രാജ്‌മോഹനെയാണ് സിഐടിയു നേതാവ് മര്‍ദ്ദിച്ചത്. രാവിലെ ബസിലെ സി ഐ ടി യു കൊടി തോരണങ്ങള്‍ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പോലീസ് കാഴ്ചക്കാരായി നില്‍ക്കുമ്പോഴാണ് മര്‍ദ്ദനമേറ്റത്.