Saturday, April 19, 2025 8:55 pm

മെയ് ഒന്ന് മുതല്‍ സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കും : ടി.നസറുദ്ദീന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മെയ് ഒന്ന് മുതല്‍ സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീന്‍. ഷോപ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്‌ട് അനുസരിച്ച്‌ കടകള്‍ തുറക്കാമെന്നാണ് കേന്ദ്രം പറയുന്നത്. കേരളത്തിലെ 90 ശതമാനം കടകളും ഇത്തരത്തിലുള്ളതാണ്. സംസ്ഥാന സര്‍ക്കാറില്‍ നിന്ന് അനുകൂല നടപടി ഉണ്ടാവുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്നു മുതല്‍ പൂര്‍ണമായും സഹകരിക്കുന്നവരാണ് വ്യാപാരികള്‍. വലിയ നഷ്ടം പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവയും തുറക്കാനുള്ള ഇളവ് നേരത്തെ ഉണ്ടായി. എന്നാല്‍ മറ്റുള്ളവയെക്കുറിച്ച്‌ തീരുമാനങ്ങള്‍ ഉണ്ടായില്ല. ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന സാധനങ്ങളും അല്ലാത്തവയും ഉള്ള കച്ചവടസ്ഥാപനങ്ങളുണ്ട്.

മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ധനകാര്യമന്ത്രി എന്നിവര്‍ക്കെല്ലാം തങ്ങള്‍ കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ ഉത്തരവു പ്രകാരം ഒട്ടുമിക്ക സ്ഥാപനങ്ങളും ഷോപ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ പെടും. ഇന്ന് കടകളില്‍ സ്റ്റോക്കെടുപ്പ് നടത്തും. വിറ്റഴിക്കാന്‍ സാധിക്കുന്നവയൊക്കെ ഒഴിവാക്കും. പിന്നീട് വരുന്ന സാധനങ്ങള്‍ എങ്ങനെയാണോ സര്‍ക്കാര്‍ നിര്‍ദേശം വരുന്നത് അതുപോലെ ചെയ്യുമെന്നും നസ്റുദ്ദീന്‍ വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് വടകരയിൽ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി

0
വടകര: കോഴിക്കോട് വടകരയിൽ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. കോഴിക്കോട് വടകര...

അറുപത് ലിറ്റർ കോടയുമായി മദ്ധ്യവയസ്കൻ എക്സൈസിന്‍റെ പിടിയിലായി

0
മണ്ണഞ്ചേരി: ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിൽ അറുപത് ലിറ്റർ കോടയുമായി മദ്ധ്യവയസ്കൻ എക്സൈസിന്‍റെ...

ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി ; നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ്...

0
ഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയതിൽ അടിയന്തിര നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി ; ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് കെപിസിസി

0
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ...