കരുനാഗപ്പള്ളി: ടൗണിൽ യാത്രക്കാരുടെ വിശ്രമകേന്ദ്രങ്ങൾ പ്രേമ പ്രകടന കേന്ദ്രങ്ങളായി മാറുന്നു. കരുനാഗപ്പള്ളി ബസ് സ്റ്റാന്റ് ടൗണിലെ മറ്റ് ബസ് സ്റ്റോപ്പ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് വിദ്യാർത്ഥികളുടെ സ്നേഹപ്രകടനം അതിർവരമ്പ് ലംഘിക്കുന്നത്. യാത്രക്കാരെപ്പോലും നാണിപ്പിക്കും വിധമാണ് വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കൂത്താട്ടം. ഏറ്റവും കൂടുതൽ ഇവരെ കാണുന്നത് കെഎസ്ആർടിസി ബസ് സ്റ്റാന്റിനകത്താണ്.
രാവിലെയെത്തി ക്ലാസ് ടൈം തീരുന്നതുവരെ സല്ലാപമാണ്. ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. തലവേദനയായതിനാൽ പലരും കുട്ടിക്കൂട്ടങ്ങളെ ശാസിച്ചുവിടുകയാണ്. വലിയ പൂവാല സംഘങ്ങളെ ഭയന്ന് പലരും മിണ്ടാറുതന്നെയില്ല. എന്നാൽ മുൻപത്തേതിനുവിഭിന്നമായി യൂണിഫോമിലെ കുട്ടികളാണ് സകലമര്യാദയും ലംഘിച്ച് പരസ്യ പ്രേമപ്രകടനം നടത്തുന്നത്.