പത്തനംതിട്ട : കൂടുതൽ സേവനങ്ങൾ ജനങ്ങളിലെത്തിച്ച് കെ. സ്റ്റോറുകൾ ജനപ്രിയമാകുന്നു. സാധനങ്ങൾ വാങ്ങാനും കറന്റ് ബില്ലുകളടക്കമുള്ളവ അടയ്ക്കാനും കെ. സ്റ്റോറുകൾ വഴി സാധിക്കുമെന്നതിനാൽ നിരവധിയാളുകളാണ് കെ. സ്റ്റോർ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് പദ്ധതി ആരംഭിച്ചത്. ഓൺലൈൻ സേവനങ്ങൾക്ക് അതാത് ഓഫിസുകളിൽ പോകുന്നത് ഒഴിവാക്കാനും തിരക്കൊഴിവാക്കാനും സാധിക്കുന്നുണ്ട്. പദ്ധതിയുടെ തുടക്കത്തിൽ 45179 രൂപയായിരുന്നു വില്പന മൂല്യം. ഈ വർഷം ജനുവരിയിൽ ഇത് 2.43 ലക്ഷമായി. മാർച്ചിലും 2.16 ലക്ഷം രൂപ വില്പനമൂല്യം നേടി. കഴിഞ്ഞ മാസം 1.8 ലക്ഷം രൂപ നേടി. ഓരോ മാസം കഴിയുംതോറും ഇത് വർദ്ധിച്ച് വരികയാണെന്ന് അധികൃതർ പറയുന്നു. ജില്ലയിൽ 47 കെ. സ്റ്റോറുകളാണുള്ളത്. ഓണത്തിന് മുമ്പ് ഒൻപതെണ്ണം കൂടി തുടങ്ങാൻ ശ്രമം നടക്കുന്നുണ്ട്. വിവിധ ഘട്ടങ്ങളിലായാണ് കെ. സ്റ്റോറുകൾ ആരംഭിച്ചത്. ആദ്യം 27 കെ. സ്റ്റോറുകളാണ് ആരംഭിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് 47 സ്റ്റോർ ആരംഭിച്ചത്. നാലാം ഘട്ടത്തിലാണ് ഒൻപതെണ്ണം ആരംഭിക്കുന്നത്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.