തിരുവനന്തപുരം :കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ജനവികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. വയനാടും പാലക്കാടും ചേലക്കരയും യുഡിഎഫ് അഭിമാനകരമായ വോട്ട് നേടി. പാലക്കാട് യുഡിഎഫിന്റെ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടാനായതും ചേലക്കരയില്‍ എല്‍ഡിഎഫിന്റെ മുന്‍ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചതും സംസ്ഥാനത്ത് പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ്. മുഖ്യമന്ത്രി നേരിട്ടിറങ്ങി ചേലക്കരയില്‍ പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ തവണത്തെ അവരുടെ ഭൂരിപക്ഷം നേടാനായില്ല.കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപിയെ കൂട്ടുപിടിച്ച സിപിഎമ്മിനും മുഖ്യമന്ത്രിക്കും കിട്ടിയ കനത്ത പ്രഹരമാണ് ജനവിധി. ജനം യുഡിഎഫിനൊപ്പമാണെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. പാലക്കാട് എല്‍ഡിഎഫ് ഇത്തവണയും മൂന്നാം സ്ഥാനത്ത് തന്നെയാണ്. കോണ്‍ഗ്രസില്‍ നിന്ന് ഒരാളെ അടര്‍ത്തിയെടുത്ത് പാലക്കാട് പിടിക്കാമെന്ന സിപിഎമ്മിന്റെ ദിവാ സ്വപ്‌നമാണ് തകര്‍ന്നടിഞ്ഞത്. വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും നടത്തിയ നെറികേടിനെതിരായ ജനവിധിയാണ് പാലക്കാട്ടേതെന്നും യുഡിഎഫിന് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ മതേതര വിശ്വാസികള്‍ക്കും നന്ദിയെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1