Thursday, May 8, 2025 4:11 pm

ഇൻഡ്യ രണ്ട് യോഗം ചേർന്നപ്പോഴേക്കും പാചകവാതക വില 200 കുറഞ്ഞു ; പരിഹാസവുമായി മമത

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പാചകവാതക സിലിണ്ടറിന് വില കുറച്ച കേ​ന്ദ്ര സർക്കാർ നടപടിയിൽ പരിഹാസവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നടപടി ഇൻഡ്യ സഖ്യത്തെ ഭയന്നാണെന്നും കഴിഞ്ഞ രണ്ട് യോഗങ്ങൾ അവരെ പരിഭ്രാന്തിയിലാക്കിയെന്നും അവർ സൂചിപ്പിച്ചു. ‘കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇൻഡ്യ മുന്നണിയുടെ രണ്ട് യോഗം ചേർന്നപ്പോഴേക്കും പാചക വാതകത്തിന് 200 രൂപ കുറയുന്നതാണ് നമ്മൾ കണ്ടത്. ഇതാണ് ഇൻഡ്യയുടെ കരുത്ത്’, മമത സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ‘ഇൻഡ്യ’ യോഗം മുംബൈയിൽ ചേരാനിരിക്കെയാണ് മമതയുടെ പ്രതികരണം.

26 പ്രതിപക്ഷ കക്ഷികളാണ് ഇതിൽ പ​ങ്കെടുക്കുക. ആദ്യ യോഗം ബിഹാറിലെ പട്നയിലും രണ്ടാമത്തേത് ബംഗളൂരുവിലുമായിരുന്നു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാചകവാതക വില കുറച്ച സർക്കാർ നടപടിയിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ​”വോട്ട് ബാങ്ക് ചോർന്നുപോകു​മോ എന്ന ഭയം കൊണ്ടാണ് ബി.ജെ.പി സർക്കാർ ഇപ്പോൾ പാചക വാതക വില കുറക്കാൻ തയാറായത്. കഴിഞ്ഞ ഒമ്പതര വർഷമായി ബി.ജെ.പി സർക്കാർ ജനങ്ങളെ നിഷ്‍കരുണം കൊള്ളയടിക്കുകയായിരുന്നു. അതിന്റെ പാപഭാരം ഇതുകൊണ്ടൊന്നും കഴുകിക്കളയാൻ പറ്റില്ല.​​”-ഖാർഗെ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭീകരർ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടുവെന്ന് സർവകക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ്

0
ഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഭീകരർ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടുവെന്ന് സർവകക്ഷി...

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം : പമ്പ പാതയിൽ മുറിച്ചു നീക്കേണ്ടത് 21 മരങ്ങൾ

0
ശബരിമല : രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തിനു മുന്നോടിയായി...

കോട്ടയം ഇരട്ടക്കൊലക്കേസ് പ്രതിയെ സിബിഐ ചോദ്യം ചെയ്തു

0
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിനെ സിബിഐ...

പാകിസ്താൻ ഷെല്ലാക്രമണത്തിന് മറുപടി നൽകി ഇന്ത്യ ; പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു

0
ദില്ലി : പാകിസ്താൻ ഷെല്ലാക്രമണത്തിന് മറുപടി നൽകി ഇന്ത്യ. പാകിസ്താനിലെ വ്യോമ...