Saturday, July 5, 2025 8:40 pm

സി.എ.എ, കര്‍ഷക പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച്‌​ തമിഴ്​നാട്​ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സി.എ.എ, കര്‍ഷക പ്രക്ഷോഭകര്‍​െക്കതിരായ കേസുകള്‍ പിന്‍വലിച്ച്‌​ തമിഴ്​നാട്​ സര്‍ക്കാര്‍. 5,570 കേസുകളാണ്​ പിന്‍വലിച്ചത്​. കൂടംകുളം ആണവനിലയത്തിനും സേലം-ചെന്നെ എട്ടുവരിപാത പദ്ധതികള്‍ക്കുമെതിരെ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരുടെ പേരിലുള്ള കേസുകളും എം.കെ. സ്റ്റാലിന്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്​. കേസുകള്‍ പിന്‍വലിക്കുമെന്ന്​​ ജൂണ്‍ 24 ന് നിയമസഭയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള നടപടികളാണ്​ ഇ​പ്പോള്‍ ഉണ്ടായത്​.

കഴിഞ്ഞ വര്‍ഷം പാര്‍ലമെന്‍റില്‍ പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമത്തി​ന്റെയും (സിഎഎ) കര്‍ഷക നിയമങ്ങളുടെയും പ്രതിഷേധക്കാര്‍ക്കെതിരെ ഏകദേശം 5,570 കേസുകളാണ്​ തമിഴ്​നാട്​ പോലീസ്​ എടുത്തിരുന്നത്​. മുന്‍ എഐഡിഎംകെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട 2,831 കേസുകള്‍, സിഎഎക്കെതിരെ പ്രതിഷേധിച്ചതിന്​ എടുത്ത 2,282 കേസുകള്‍ എന്നിവയും പിന്‍വലിച്ചിട്ടുണ്ട്​. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരേ 2011- 2021 കാലയളവില്‍ ഫയല്‍ ചെയ്​ത 26 കേസുകള്‍, കൂടംകുളം പ്ലാന്‍റിനെതിരെ പ്രതിഷേധിച്ചതിനുള്ള 26 കേസുകള്‍, എട്ടുവരി പാതക്കെതിരായ പ്രതിഷേധക്കാര്‍ക്കെതിരേ എടുത്ത 405 കേസുകള്‍ എന്നിവയും പിന്‍വലിച്ചിട്ടുണ്ട്​.

റദ്ദാക്കപ്പെട്ട കേസുകളില്‍ ചാര്‍ജ് ഷീറ്റ് രജിസ്റ്റര്‍ ചെയ്​തിരുന്നില്ല. അന്വേഷണ ഘട്ടത്തിലുള്ള കേസുകളും ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്​ഥര്‍ക്ക് നിര്‍ദേശം നല്‍കി. കോടതി ഷെഡ്യൂള്‍ ചെയ്​തിട്ടുള്ള കേസുകളില്‍, പിന്‍വലിക്കാനുള്ള അഭ്യര്‍ഥന ഫയല്‍ ചെയ്യാന്‍ ചുമതലയുള്ള അസിസ്​റ്റന്‍റ്​ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഉത്തരവ് പ്രകാരം, എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ ഫയല്‍ ചെയ്​ത കേസുകളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ മദ്രാസ് ഹൈക്കോടതിക്ക് നല്‍കും.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ രാഷ്ട്രീയക്കാര്‍ക്കെതിരായ ഒരു കേസും പിന്‍വലിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്​. തമിഴ്‌നാട് സര്‍ക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്‌.കെ. പ്രഭാകര്‍ ഒപ്പിട്ട സെപ്റ്റംബര്‍ നാലിലെ ഒരു ഉത്തരവില്‍ പറയുന്നത് നിലവിലെ അല്ലെങ്കില്‍ മുന്‍ എംപിമാര്‍/എംഎല്‍എമാര്‍ക്കെതിരായ കേസുകളുടെ വിശദാംശങ്ങള്‍ നിര്‍ണയിക്കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി...

എടത്വായിൽ അഞ്ചുവയസുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
എടത്വാ: ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5)...

മന്ത്രി വീണാ ജോർജ്ജിന്റെ രാജിക്കായി മൈലപ്രായിൽ കോൺഗ്രസ് പ്രതിഷേധം

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിനെ നാഥനില്ലാ കളരിയാക്കിയ മന്ത്രി വീണാ ജോർജ്ജ്...

ദേശീയ പണിമുടക്കിന് എല്ലാവരും സഹകരിക്കണമെന്ന് സംയുക്ത സമരസമിതി

0
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജൂലൈ 9-ന് ദേശീയ പണിമുടക്ക്....