Wednesday, May 14, 2025 12:28 pm

ദേശീയ പൗരത്വ നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിനു പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച്‌ മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേശീയ പൗരത്വ നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിനു പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച്‌ മുഖ്യമന്ത്രി. രാജ്യം ഈ ഘട്ടത്തില്‍ ആവശ്യപ്പെടുന്നതു സംയുക്ത പ്രക്ഷോഭമാണ്. അതു മനസ്സിലാക്കാനുളള സല്‍ബുദ്ധി പ്രതിപക്ഷത്തിനു തോന്നണമെന്നും പൗരത്വ നിയമം സംബന്ധിച്ചു സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. പ്രതിപക്ഷത്തോട് വീണ്ടും ആവശ്യപ്പെടുന്നത് യോജിച്ച്‌ നിന്നൂടെ എന്നാണ്. തര്‍ക്കിക്കേണ്ട വിഷയങ്ങളില്‍ തര്‍ക്കിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണ പ്രതിപക്ഷങ്ങള്‍ യോജിച്ചു നടത്തിയ സമരത്തിന്റെ മഹാശക്തി രാജ്യമാകെ പ്രതിഫലിച്ചു. പക്ഷേ നമ്മുടെ നാട്ടിലെ ചില ചെറിയ മനസ്സുകള്‍ എതിര്‍ത്തു. തുടര്‍ സമരങ്ങള്‍ തീരുമാനിക്കാന്‍ ഇനിയും പ്രതിപക്ഷ നേതാവിനായിട്ടില്ല. ഓരോരുത്തര്‍ക്കും അവരവരുടെ ശക്തിയില്‍ ഊറ്റം കൊള്ളാം. എന്നാല്‍ എല്ലാവരും ചേരുമ്പോഴാണു മഹാശക്തിയാകുന്നത്. തര്‍ക്കിക്കാന്‍ നമുക്കു മറ്റു ധാരാളം വിഷയങ്ങളുണ്ട്.

പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് ഉയര്‍ന്ന് വന്നത് ഇതുവരെയില്ലാത്ത പ്രതിഷേധമാണ്. പ്രതിഷേധത്തിന് ഇറങ്ങാത്തവര്‍ വരെ പ്രതിഷേധത്തിന് ഇറങ്ങി. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ നിയമം വരാന്‍ പാടുള്ളൂ. ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനല്ല സര്‍ക്കാരുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ യോജിച്ച സമരം രാജ്യത്ത് വലിയ സന്ദേശം നല്‍കി. ഒന്നിച്ചതിന്റെ മഹാശക്തി രാജ്യം അറിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൗരത്വ നിയമവും ദേശീയ പൗരത്വ റജിസ്റ്ററിനു മുന്നോടിയായുള്ള ദേശീയ ജനസംഖ്യാ റജിസ്റ്ററും ഒരു കാരണവശാലും നടപ്പാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കും ആശങ്ക വേണ്ട. ഇതു കേരളമാണ്. ഏറ്റവും ശക്തമായ കോട്ടയിലാണു നിങ്ങള്‍ താമസിക്കുന്നതെന്നും പിണറായി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഐ മുന്‍ നേതാവ് എന്‍ ഭാസുരാംഗന് വേണ്ടി ദുരൂഹ നീക്കം നടത്തിയ ക്ഷീര സഹകരണ...

0
തിരുവനന്തപുരം : കണ്ടല ബാങ്കിലും മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ...

കുട്ടി ജിന്നാണെന്ന് ദുർമന്ത്രവാദിനിയുടെ ഉപദേശം ; രണ്ട് വയസുള്ള മകനെ കനാലിൽ എറിഞ്ഞുകൊന്ന് അമ്മ

0
ഫരീദാബാദ്: ദുർമന്ത്രവാദിനിയുടെ വാക്കുകൾ വിശ്വസിച്ച് യുവതി രണ്ടു വയസുള്ള മകനെ കനാലിൽ...

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ 22-ാം ദിവസം മോചിപ്പിച്ചു

0
ന്യൂഡൽഹി : പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ...