തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ ബാനറുകളുയര്‍ത്തി പ്രതിഷേധിച്ചു. വെടിയുണ്ടകള്‍ കാണാതായതില്‍ അന്വേഷണം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോള്‍ വേറെ അന്വേഷണം ആവശ്യമില്ല. അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനടക്കം 11 പേര്‍ക്കെതിരെ വകുപ്പുതല അന്വേഷണമുണ്ട്. തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ല. സി.എ.ജി റിപ്പോര്‍ട്ടില്‍ അടിസ്ഥാനമില്ല. സി.എ.ജി റിപ്പോര്‍ട്ട് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കട്ടെ. വെടിയുണ്ട നഷ്ടപ്പെട്ടത് യുഡിഎഫ് കാലത്ത് മൂടിവച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
സിഎജി റിപ്പോര്‍ട്ടിൽ സി.ബി.ഐ അന്വേഷണം വേണം ; നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
RECENT NEWS
Advertisment