തിരുവനന്തപുരം : സംസ്ഥാന ധന വകുപ്പിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി സിഎജി റിപ്പോർട്ട്. റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ ധന വകുപ്പിന് വൻ വീഴ്‌ച ഉണ്ടായെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി 7100 കോടിയുടെ കുടിശ്ശിക ധനവകുപ്പ് പിരിച്ചിട്ടില്ലെന്ന് സിഐജി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
12 വകുപ്പുകളിലാണ് കുടിശ്ശികയുള്ളത്. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിനാൽ 11.03 കോടിയുടെ കുറവുണ്ടായെന്നും സിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. നികുതി രേഖകൾ കൃത്യമായി പരിശോധിക്കാത്തത് മൂലം നികുതി പലിശ ഇനത്തിൽ 7.54 കോടി കുറഞ്ഞുവെന്നും വാർഷിക റിട്ടേണിൽ അർഹത ഇല്ലാതെ ഇളവ് നൽകിയത് വഴി 9.72 കോടി നഷ്‌ടമായെന്നും കണ്ടെത്തലുണ്ട്.
ഇതിന് പുറമെ വിദേശ മദ്യ ലൈസൻസുകളുടെ അനധികൃത കൈമാറ്റം വഴി 26 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായി. നിയമങ്ങൾ ദുരുപയോഗം ചെയ്‌ത് ലൈസൻസ് നൽകിയെന്നും മാനദണ്ഡങ്ങൾ പാലിക്കാതെ ഫ്ലാറ്റുകളുടെ മൂല്യനിർണയം നടത്തിയെന്നും സിഎജി കണ്ടെത്തലിൽ പറഞ്ഞു. കൂടാതെ സ്‌റ്റാമ്പ് തീരുവയിലും രജിസ്ട്രേഷൻ ഫീസിലും ഒന്നരക്കോടിയുടെ കുറവ് വന്നുവെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.