അടുർ : ശാസ്ത്ര വേദി പത്തനംതിട്ട, കൊല്ലം ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ബോധി ഗ്രാമിൽ ക്യാമ്പ് സംഘടിപ്പിച്ചു. കാലാവസ്ഥ വ്യതിയാനവും സുസ്ഥിര വികസന ലക്ഷ്യങ്ങളും എന്ന വിഷയത്തെ കുറിച്ച് സംസ്ഥാന ദുരന്ത നിവാരണ മുൻ ഡയക്ടർ ഡോ: കേശവ മോഹൻ ക്ലാസ് എടുത്തു. പ്രകൃതിയെ സംരക്ഷിക്കാതെ ഉള്ള പ്രവർത്തനങ്ങൾ വൻ ദുരന്തങ്ങൾ സൃഷ്ടിക്കുമെന്നും അതിന്‍റെ ഫലമായിട്ടാണ് ദുരന്തങ്ങളുടെ എണ്ണം ക്രമാനുഗതമായി ഉയർന്നു വരുന്നതെന്നും ഡോ: കേശവ മോഹൻ പറഞ്ഞു. സ്വാതന്ത്ര്യാനന്ദര ഭാരതത്തിലെ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾ എന്ന വിഷയത്തെ അധികരിച്ച് ഐക്യരാഷ്ട്ര സഭയുടെ ആഗോള ജനാധിപത്യ പ്രോഗ്രാം മുൻ തലവനും ഇപ്പോഴത്തെ സീനിയർ ഉപദേഷ്ടാവും ആയ ജെ എസ്സ് അടൂർ ക്ലാസ് എടുത്തു. ജനാധിപത്യ കാഴ്ചപ്പാടും മനുഷ്യാവകാശങ്ങളും മതനിരപക്ഷമായ സമൂഹവും ദാരിദ്രവും സ്പർദയും വിവേചനങ്ങളുമില്ലാത്ത ഒരു സമൂഹമാണ് ഉണ്ടാവേണ്ടതെന് ന്ജെഎസ് അടൂർ പറഞ്ഞു. ശാസ്ത്ര വേദി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി കെ സൈമൺ അദ്ധ്യക്ഷത വഹിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.