തിരുവല്ല : പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലും റിസേർച്ച് സെന്ററും ചേർന്ന് നടത്തുന്ന ക്യാൻ – കെയർ ക്യാൻസർ നിർണ്ണയ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കായി സ്വയം സ്തന പരിശോധന പരിശീലന കളരി ഒക്ടോബർ 22,29 തീയതികളിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് സെനറ്റ് ഹാളിൽ നടത്തി. പത്തനംതിട്ട ജില്ലാ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും മറ്റു സാമൂഹിക സംഘടനകളിൽ നിന്നും തിരഞ്ഞെടുത്ത 80 പേർക്ക് പ്രത്യേക പരിശീലനം സ്തന പരിശോധനയിൽ നൽകി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പത്തനംതിട്ട ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ രചന ചിദംബരം നിർവഹിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട്സ് സി.ഇ.ഓ റെവ. ഡോ.ജോസ് കല്ലുമാലിക്കൽ അധ്യക്ഷത വഹിച്ചു.
ക്യാൻ -കെയർ പദ്ധതിയുടെ ഭാഗമായി 2020- 22 കാലയളവിൽ 9000 സ്ത്രീകളെ 100ൽ പരം ക്യാമ്പുകൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി നടത്തി പരിശോധിച്ച് സൗജന്യമായി മമ്മോഗ്രാം ഉൾപ്പെടെ രോഗനിർണ്ണയം നടത്തുവാൻ സാധിച്ചു. ഇതിൽ 500ൽ പരം സ്ത്രീകളിൽ പ്രാരംഭഘട്ട രോഗസാധ്യതകൾ കണ്ടെത്തുവാനും അതുവഴി ചികിത്സനേടുവാനും സാധിച്ചു എന്ന് പ്രൊജക്റ്റ് ഹെഡ് റവ. ഡോ. മാത്യു മഴവഞ്ചേരിൽ പറഞ്ഞു. വീ-ക്യാൻ എന്ന പേരിൽ നടത്തുന്ന ഈ പരിശീലന കളരി വഴി സ്വയം പരിശോധനയുടെ ആവശ്യം മറ്റു സ്ത്രീകളിൽ എത്തിക്കുവാൻ സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു.
പുഷ്പഗിരി റിസർച്ച് സെന്റർ ഡയറക്ടർ റെവ. ഡോ. മാത്യു മഴവഞ്ചേരിൽ, പുഷ്പഗിരി മെഡിക്കൽ കോളേജ് മെഡിക്കൽ ഡയറക്ടർ ഡോ. എബ്രഹാം വർഗീസ്, കുടുംബശ്രീ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ അനുപമ പി. ആർ, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ഫെലിക്സ് ജോൺസ്, കമ്മ്യൂണിറ്റി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബെറ്റ്സി എ ജോസ് എന്നിവർ സംസാരിച്ചു. ഡോ.സൂസൻ മാത്യു (ഡിപ്പാർട്മെന്റ് ഓഫ് ഗൈനക്കോളജി), ഡോ. വന്ദന വിജയൻ (ഡിപ്പാർട്മെന്റ് ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ ), ഡോ. ബെന്നി ബ്രൈറ്റ് (ഡിപ്പാർട്മെന്റ് ഓഫ് സർജറി), ഡോ. ബെറ്റ്സി എ ജോസ് (ഡിപ്പാർട്മെന്റ് ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ) എന്നിവർ ക്ലാസുകൾക്കും പരിശീലനത്തിനും നേതൃത്വം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033