Monday, May 12, 2025 10:21 am

ക്യാന്‍സറിനെ ചെറുക്കാം ഭക്ഷണ രീതിയിലൂടെ

For full experience, Download our mobile application:
Get it on Google Play

ലോകജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ക്യാന്‍സര്‍ എന്ന രോഗം. മാനവരാശിക്ക് തന്നെ അപകടകരമായ രീതിയിലാണ് ക്യാന്‍സര്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ജീവിതശൈലിയില്‍ വന്ന മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും ക്യാന്‍സര്‍ പിടിപെടാന്‍ കാരണം.

അതു കൂടാതെ അന്തരീക്ഷ – പരിസ്ഥിതി മലിനീകരണവും ക്യാന്‍സറിന് കാരണമാകാറുണ്ട്. കീടനാശിനികളുടെ അമിത ഉപയോഗത്തിലൂടെയും പാരമ്പര്യമായും ക്യാന്‍സര്‍ പിടിപെടാറുണ്ട്. സാധാരണഗതിയില്‍ ക്യാന്‍സര്‍ തടയാന്‍ കഴിയുന്ന ഒരു രോഗമല്ല.

എന്നാല്‍ ജീവിതശൈലിയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ സാധ്യത ഒരു പരിധി വരെ നമുക്ക് തടയാനാകും. ക്യാന്‍സര്‍ പെട്ടന്ന് വെളിപ്പെടാത്ത ഒരു രോഗമാണ് എന്നത് തന്നെയാണ് അതിന്റെ ഭീകരത വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ചില ജീവിതശൈലികള്‍ ക്യാന്‍സര്‍ പിടിപെടാനുള്ള അപകടസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

പുകയില ഉപയോഗിക്കാതിരിക്കുക എന്നതാണ് അതില്‍ പ്രധാനപ്പെട്ട കാര്യം. പുകയിലയുടെ ഉപയോഗം, പുകവലി എന്നിവയൊക്കെ വിവിധ തരം ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും ഇവ ഒഴിവാക്കുക. ആവശ്യമെങ്കില്‍ പുകവലി നിര്‍ത്തുന്നതിനു വേണ്ടിയുള്ള പ്രചരണ പരിപാടികളുടെ ഭാഗമാകുക. ചുറ്റുമുള്ളവരെ അത് വലിക്കുന്നതില്‍ നിന്ന് അകറ്റി നിര്‍ത്താനും ശ്രമിക്കുക. പഞ്ചസാരയും ശുദ്ധീകരിച്ച കാര്‍ബണുകളും, സംസ്കരിച്ച ഭക്ഷണങ്ങളും, അമിതമായി വേവിച്ചതും വീണ്ടും ചൂടാക്കിയതുമായ ഭക്ഷണങ്ങളും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മദ്യപാനം വലിയതോതില്‍ ക്യാന്‍സറിനു കാരണമാകുന്നില്ലെങ്കിലും മദ്യത്തിന്റെ കാര്യത്തില്‍ മിതത്വം പാലിക്കുക എന്നത് ക്യാന്‍സറിനെ തടയാന്‍ സഹായിക്കും. ഇത് സ്തന, വന്‍കുടല്‍, ശ്വാസകോശം, വൃക്ക, കരള്‍ എന്നിവയുടെ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ശരീരഭാരം ആരോഗ്യകരമായ രീതിയില്‍ നിലനിര്‍ത്തുകയെന്നത് പ്രധാനമാണ്. സ്തന, വന്‍കുടല്‍, ശ്വാസകോശം, എന്നിവയുടെ ക്യാന്‍സറിന് പിന്നില്‍ അമിതവണ്ണമാണ് പ്രധാന കാരണം.

അതിനാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതിനുപുറമെ, അമിതവണ്ണം ഒഴിവാക്കുന്നതിനായി നിങ്ങള്‍ പതിവായി വ്യായാമം ചെയ്യുകയും ദിവസം മുഴുവന്‍ സജീവമായിരിക്കുകയും വേണം. ഹെപ്പറ്റൈറ്റിസ് ബി, എച്ച്‌പിവി എന്നിവ മൂലമുണ്ടാകുന്ന വൈറല്‍ അണുബാധകളില്‍ നിന്ന് സ്വയം പ്രതിരോധിക്കുക. ചില ക്യാന്‍സറിനുള്ള സാധ്യത ഇവ വര്‍ദ്ധിപ്പിക്കും. ഈ വൈറസുകള്‍ക്കെതിരെ സ്വയം പ്രതിരോധ കുത്തിവയ്പ്പ് നടത്തുക എന്നതും ക്യാന്‍സറിനെ തടയാന്‍ സഹയിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1,500 കോടി രൂപ കേന്ദ്രസർക്കാർ നിഷേധിക്കുന്നതായ് മന്ത്രി വി. ശിവൻകുട്ടി

0
തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1,500 കോടി രൂപ കേന്ദ്രസർക്കാർ...

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഫലസ്തീൻ അനുകൂല പ്രകടനം; അറസ്റ്റിലായവരില്‍ ഹോളിവുഡ് നടി മാഗി ഗില്ലെൻഹാളിന്റെ മകളും

0
വാഷിങ്ടൺ: കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രതിഷേധത്തിൽ അറസ്റ്റിലായവരിൽ ഹോളിവുഡ്...

സിപിഐ മല്ലപ്പള്ളി മണ്ഡലം സമ്മേളനം ജൂലൈ 12, 13 തീയതികളിൽ

0
മല്ലപ്പള്ളി : ജൂലെ 12 ,13 തീയതികളിൽ മല്ലപ്പള്ളിയിൽ നടക്കുന്ന സി.പി.ഐ...

15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ...